തെയ്യത്തും കടവ് കോട്ടമ്മൽ റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണം

കൊടിയത്തൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡ് വികസന പ്രവൃത്തിയുടെ രണ്ടാം ഘട്ടമായ തെയ്യത്തുംകടവ്-കോട്ടമ്മൽ ഭാഗത്തിൻ്റെ വികസന പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് റോഡ് വികസന സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. ദിനേന നൂറുകണക്കിന് വാഹനങ്ങൾ ഓടുന്ന ഈ റൂട്ടിലെ ഈ ചെറിയൊരു ഭാഗം മാത്രം വീതി കുറഞ്ഞതും കുണ്ടും കുഴിയും നിറഞ്ഞതുമായി നിൽക്കുകയാണ്.

ഈ ഭാഗത്തെ ഭൂരിഭാഗം സ്ഥലമുടമകളും സൗജന്യമായി സ്ഥലം വിട്ടു നൽകിയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് റോഡിൻ്റെ വികസനമെന്ന സ്വപ്നം യാഥാർഥ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഇതിനായി വകുപ്പ് മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിൽ കാണാനും കൺവെൻഷൻ തീരുമാനിച്ചു.

റോഡ് വികസന സമിതി കൺവീനർ കെ.ടി. ഉണ്ണിമോയി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ. അ്മൂബക്കർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. എ.പി. മുജീബ്, അഡ്വ. ഉമർ പുതിയോട്ടിൽ, ഇ. കുഞ്ഞിമായിൻ, ടി.ടി. അബ്ദുറഹിമാൻ, കെ.ടി. ഹമീദ്, റഫീഖ് കുറേറ്യാട്ട്, മുനവ്വിർ .കെ.എം,ഇർഷാദ് കൊളായി എ പി നാസർ ബി.കെ. അമീൻ, ടി.കെ. അഹമ്മദ് കുട്ടി, ജാഫർ പുതുക്കുടി ഒടുങ്ങാട്ട് അബ്ദുസ്സലാം താളത്തിൽ കരീം നിസാർ കൊളായ്, സുഹാസ് ഫാമി, എന്നിവർ സംസാരിച്ചു

Tags:    
News Summary - Theiyathumkadavu Kottammal road work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.