കോഴിക്കോട്: പയ്യാനക്കൽ മേഖലയിൽ കവർച്ചയും കവർച്ചശ്രമവും പതിവായത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. ആരാധനാലയങ്ങളിലടക്കമാണ് അടുത്ത ദിവസങ്ങളിൽ കവർച്ച നടന്നത്. ബുധനാഴ്ച പയ്യാനക്കൽ ജുമാമസ്ജിദിലെ ഖത്തീബിെൻറ മുറിയുടെ പൂട്ട് തകർത്ത് അരലക്ഷത്തോളം രൂപ കവർന്നു.
സംഭവത്തിൽ പയ്യാനക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നേരത്തെ അയ്യങ്കാർ റോഡിലെ പള്ളിയിലും കവർച്ചശ്രമമുണ്ടായിരുന്നു. പ്രദേശത്ത് നിർമാണം നടക്കുന്ന വീടുകളിലെ മോട്ടോർ ഉൾപ്പെടെ കവർച്ചപോയതായും നാട്ടുകാർ പറയുന്നു. നിർമാണ സാമഗ്രികൾ കളവുപോകുന്നതും മേഖലയിൽ പതിവായി.
മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വർധിച്ച പശ്ചാത്തലത്തിൽ പയ്യാനക്കൽ മേഖലയിൽ പൊലീസിെൻറ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് പറവ റസിഡൻസ് വെൽഫെയർ അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് പി.വി. ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എൻ. ആസിഫ്, ട്രഷറർ എൻ.കെ.വി. ഹംസക്കോയ, കെ.വി. ആലിക്കോയ എസ്.വി. ശിർഷാദ്, എസ്. ഷെയ്ഖ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.