ഇടതുപക്ഷ സർക്കാറിന്റെ അഴിമതിക്കെതിരായ വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പ്. സർവ ഭരണ മേഖലയിലും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാണ്. ക്ഷേമ പെൻഷൻ മാസങ്ങളായി കുടിശ്ശികയായി കിടക്കുന്നു. സി.പി.എമ്മിനുള്ളിൽ തന്നെ സർക്കാറിന്റെ പിടിപ്പുകേടിനെതിരെ പ്രതിഷേധമുണ്ട്. അടിത്തട്ടിലെ പ്രവർത്തകർ അസ്വസ്ഥരാണ്. പാർട്ടിയുടെ സർവാധിപത്യ നയത്തിനെതിരെ പാർട്ടി പ്രവർത്തകരും വിധിയെഴുതും.
ജില്ലയിലെ പല കോളനികളിലും ജനജീവിതം ദുരിതപൂർണമാണ്. താർപായ വലിച്ചുകെട്ടിയ എത്രയോ കുടിലുകൾ കോഴിക്കോട് നഗരത്തിൽ പോലും നിരവധിയാണ്. പലർക്കും ഭൂമിയില്ല, വീടില്ല, കുടിവെള്ളമില്ല. പല പ്രദേശങ്ങളിലും ഇത്തരം ജനതക്ക് ആശ്വാസമെത്തിക്കാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സർക്കാർ ചെയ്യേണ്ട സേവനമാണ് പാർട്ടി പലയിടത്തും ചെയ്തിട്ടുള്ളത്. ജില്ലയുടെ എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങൾ തന്നെയാണ് പാർട്ടി വിഷയമാക്കുന്നത്. ബദൽ രാഷ്ട്രീയമാണ് സംഘടന മുന്നോട്ടുവെക്കുന്നത്. ഫാഷിസത്തിനെതിരെ ഐക്യമുന്നണി രൂപപ്പെടുത്തുന്നതിലും പാർട്ടി മുൻകൈയെടുക്കും.
ഇത്തവണ പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. ജില്ലയിൽ 65 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 11 ബ്ലോക്കുകളിലേക്കും ഏഴ് ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാർട്ടി സ്ഥാനാർഥികളെയും ഒരു കോർപറേഷൻ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെയും നിർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ പാർട്ടി നില മെച്ചപ്പെടുത്തും. മത്സരിക്കുന്ന എല്ലായിടത്തും മികച്ച ജന പിന്തുണയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.