representational image
നാദാപുരം: എം.ആർ.എ ബേക്കറിയിലെ ജീവനക്കാരനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പേരോട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നുപേരും ഹൈടെക് പബ്ലിക് സ്കൂളിലെ ഒരു വിദ്യാർഥിക്കുമാണ് കോഴിക്കോട് ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചത്.
നാദാപുരം എം.ആർ.എ ബേക്കറിയിൽ ജോലി ചെയ്യുന്ന പെരിങ്ങത്തൂർ കരിയാട് സ്വദേശി പുളിക്കൂൽ മുഹമ്മദ് റാഫിയാണ് ബുധനാഴ്ച വൈകീട്ട് 6.30ഓടെ ഇവരുടെ ആക്രമണത്തിന് വിധേയനായത്. മർദനത്തിൽ മൂക്കിന്റെ പാലം തകരുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു.
ഫുട്ബാൾ ലോകകപ്പുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂർ ടൗണിൽ പേരോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളുടെ വഴിവിട്ട നിലപാടിൽ അധ്യാപകരും നാട്ടുകാരും അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.