പെരുമണ്ണ ആലുവങ്ങൽ താഴത്ത് എൻ.വി. റഹീമിന്റെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തെരുവുനായ്ക്കൾ നശിപ്പിച്ച നിലയിൽ

മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ നായ്ക്കൾ കടിച്ച് നശിപ്പിച്ചു

പെരുമണ്ണ: വീടിന്റെ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടർ തെരുവുനായ്ക്കൾ കടിച്ച് നശിപ്പിച്ചു. കോഴിക്കോട് പെരുമണ്ണ വില്ലേജ് ഓഫിസിനു സമീപം ആലുവങ്ങൽ താഴത്ത് എൻ.വി. റഹീമിന്റെ സ്കൂട്ടറാണ് ചൊവ്വാഴ്ച അർധരാത്രിയോടെ കൂട്ടമായെത്തിയ നായ്ക്കൾ കടിച്ചുകീറിയത്. നായ്ക്കളുടെ ബഹളംകേട്ട് വീട്ടുകാർ കതക് തുറന്നപ്പോഴേക്കും സ്കൂട്ടറിന്റെ സീറ്റും ഫൈബർ ബോഡിയും പൂർണമായി കടിച്ച് നശിപ്പിച്ചിരുന്നു.

പെരുമണ്ണ അങ്ങാടിയിൽ നിയ ഫാഷൻ എന്ന റെഡിമെയ്ഡ് സ്ഥാപനമുടമയാണ് റഹീം. അങ്ങാടിയിൽ വ്യാപകമായി തെരുവുനായ് ശല്യമുണ്ട്. രാവിലെ കൂട്ടംകൂടി കിടക്കുന്നതിനാൽ കട തുറക്കാൻ പ്രയാസപ്പെടുന്നത് പതിവാണ്.

Tags:    
News Summary - The scooter parked in the yard was bitten and destroyed by the dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.