ലോക കപ്പിലെ പ്രഥമ മലയാളി താരം ഖത്തറിന്റെ കളിക്കാരൻ തഹ്സീനൊത്ത് ഒഫീഷ്യൽസായ മജീദും റാഫിയും അമേരിക്കയിൽ
കുറ്റ്യാടി: ഫിഫ ലോകകപ്പ് മത്സരത്തിൽ ഖത്തർ ടീം കളത്തിലിറങ്ങുമ്പോൾ ഇങ്ങ് കുറ്റ്യാടിയിലെ നിട്ടൂർ ഗ്രാമവും പ്രാർഥനയിലും ആകാംക്ഷയിലുമാണ്. തങ്ങളുടെ നാട്ടുകാരായ രണ്ടുപേർ ഖത്തർ ടീമിന്റെ ഒഫീഷ്യൽസായി പ്രവർത്തിക്കുന്നു എന്നതാണ് അവരുടെ അഭിമാനം. വട്ടക്കണ്ടിപ്പാറക്ക് സമീപം മലയിൽ റാഫി, ചൊവ്വാളിയിൽ അബ്ദുൽമജീദ് എന്നിവരാണ് ടീമിനൊപ്പം ഖത്തറിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. 30 വർഷമായി ഖത്തർ ഫുട്ബോൾ അസോസിയേഷനിലും 25 വർഷമായി ഖത്തർ ടീമിനൊപ്പവും മജീദുണ്ട്. കിറ്റ്മാനായി ജോലി ചെയ്യുന്ന മജീദ് ഇത് മൂന്നാംതവണയാണ് ടീമിനൊപ്പം അമേരിക്കയിലേക്ക് പോകുന്നത്. മജീദിന്റെ അയൽവാസിയായ മലയിൽ റാഫിയും 21 വർഷമായി ഖത്തർ ടീമിനൊപ്പമുണ്ട്.
2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിലും ഇരുവരും ഖത്തർ ടീമിൽ സ്റ്റാഫംഗങ്ങളായിരുന്നു. സാൻഫ്രാൻസിസ്കോ ബെ ഏരിയ സ്റ്റേഡിയത്തിൽ ഇന്നലെ അമേരിക്കൻ സമയം ഉച്ച 12 ന് സ്വിറ്റ്സർലണ്ടുമായിട്ടായിരുന്നു ഖത്തറിന്റെ ആദ്യ കളി. ടീമിലെ മലയാളി താരം തഹ്സീൻ യു.എസ് മലയാളികൾക്ക് താരമാണ്. അദ്ദേഹം ട്രയലിനിറങ്ങുമ്പോൾ തഹ്സീൻ തഹ്സീൻ എന്നു ആർപ്പുവിളിക്കുകയാണ്. റാഫിയുടെ ഭാര്യ ഫസീല, മക്കളായ മുഹമ്മദ് നഫാസ്,മുഹമ്മദ് റിഷാൻ, മുഹമ്മദ് റയാൻ എന്നിവർ റാഫിയുടെ വീട്ടിൽ അമേരിക്കയിൽ നിന്നുള്ള വിവിരങ്ങൾക്ക് കാതോർക്കുകയാണ്. അബ്ദുൽ മജീദിന്റെ ഭാര്യ ഹസീന, മക്കളായ മുഹമ്മദ് സിയാദ്, സിയാന ഷെറിൻ എന്നിവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.