കോടഞ്ചേരിയിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾ
പിടികൂടിയ പെരുമ്പാമ്പ്
Posted On
date_range Updated On
date_range തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പുകളെ പിടികൂടി
നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾ പെരുമ്പാമ്പുകളെ പിടികൂടി. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലാണ് സംഭവം. കോടഞ്ചേരി വെള്ളൂർ പി. രാഘവൻ സ്മാരക മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചക്കാണ് പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുനിന്നും ഒരെണ്ണത്തെക്കൂടി കണ്ടെത്തി. പാമ്പുകളെ കുറ്റ്യാടി വനം വകുപ്പ് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.