കൊടുവള്ളി സി.എച്ച്.സിയിൽ റേഡിയോഗ്രാഫർ തസ്തിക തുടരും

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ (സി.​എ​ച്ച്.​സി.) റേ​ഡി​യോ​ഗ്രാ​ഫ​ർ ത​സ്തി​ക കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. ത​സ്തി​ക കൊ​ടു​വ​ള്ളി​യി​ൽ​ത്ത​ന്നെ നി​ല​നി​ർ​ത്താ​ൻ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പി.​കെ. ഫി​റോ​സ് എം.​എ​ൽ.​എ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ത​സ്തി​ക പു​ന​ർ​വി​ന്യ​സി​ക്കാ​നു​ള്ള നീ​ക്ക​ത്തെ​ക്കു​റി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. കൊ​ടു​വ​ള്ളി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യി​ലെ എ​ക്സ്-​റേ പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ളെ തീ​രു​മാ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി.​കെ ഫി​റോ​സ് എം.​എ​ൽ.​എ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​ക​യും നേ​രി​ട്ട് ഇ​ട​പെ​ട്ട് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ത​സ്തി​ക പു​ന​ർ​വി​ന്യ​സി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി കൊ​ടു​വ​ള്ളി​യി​ൽ​ത്ത​ന്നെ നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന കൊ​ടു​വ​ള്ളി സി.​എ​ച്ച്.​സി​യി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ത​സ്തി​ക നി​ല​നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം എ​ക്സ്-​റേ പ​രി​ശോ​ധ​ന​യെ ആ​ശ്ര​യി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. 2022 മു​ത​ൽ ആ​ശു​പ​ത്രി​യു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തും ഉ​ച്ച​യ്ക്കു​ശേ​ഷം ഉ​ൾ​പ്പെ​ടെ എ​ക്സ്-​റേ പ​രി​ശോ​ധ​നാ സേ​വ​നം ല​ഭ്യ​മാ​ണ്. നി​ല​വി​ൽ ര​ണ്ട് റേ​ഡി​യോ​ഗ്രാ​ഫ​ർ ത​സ്തി​ക​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 30ല​ധി​കം എ​ക്സ്-​റേ പ​രി​ശോ​ധ​ന​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​വി​ടെ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം ദ​ന്ത​പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ദ​ന്ത​ൽ എ​ക്സ്-​റേ സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. റേ​ഡി​യോ​ഗ്രാ​ഫ​ർ ത​സ്തി​ക നി​ല​നി​ർ​ത്തു​ന്ന​ത് ഈ ​സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും.

Tags:    
News Summary - The post of radiographer will continue at Koduvally CHC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.