കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ പ​ഴ​യ പാ​സ്‌​പോ​ര്‍ട്ട് ഓ​ഫി​സ് കെ​ട്ടി​ടം ത​ക​ര്‍ന്ന് നാ​ല് പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത ഹ​ര്‍ത്താ​ലി​ല്‍ വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് ലോ​ഡു​മാ​യെ​ത്തി​യ ലോ​റി​ക​ളു​ടെ നീ​ണ്ട നി​ര

കോർപറേഷൻ പുതുക്കി പണിയാൻ തീരുമാനിച്ചത് 16 കെട്ടിടങ്ങൾ

കോഴിക്കോട്: സാമൂഹിക പ്രശ്നങ്ങളോർത്താണ് നഗരത്തിലെ പഴയ കെട്ടിടങ്ങൾ പൊടുന്നനെ പൊളിച്ചുമാറ്റാത്തതെന്ന് മേയർ ഒ. സദാശിവൻ. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിലെ വിശദീകരണത്തിന് വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് മേയർ ഇക്കാര്യം അറിയിച്ചത്. കാലപ്പഴക്കം കാരണം പുതുക്കി പണിയാൻ തീരുമാനിച്ചത് കോർപറേഷന്റെ 16 കെട്ടിടങ്ങളാണ്. കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിപണിയാൻ തീരുമാനിച്ചതെന്നും എന്നാൽ, ഇവ അൺഫിറ്റ് അല്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. കാലപ്പഴക്കവും നിലവിലുള്ള കെട്ടിടങ്ങൾ പുതുക്കിപണിതാൽ സൗകര്യങ്ങൾ വർധിപ്പിക്കാമെന്നതും അതുവഴി കോർപറേഷന് വലിയ തോതിലുള്ള വരുമാനമുണ്ടാക്കാൻ കഴിയുമെന്നതും കണക്കിലെടുത്താണ് കെട്ടിടങ്ങൾ പൊളിച്ച് പുതുക്കി പണിയാൻ തീരുമാനിച്ചത്.

വലിയങ്ങാടിയിൽ അപകടമുണ്ടായ കെട്ടിടവും ഇത്തരത്തിൽ പുതുക്കി പണിയാൻ തീരുമാനിച്ചതാണ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നെങ്കിലും അൺഫിറ്റ് ആണെന്ന റിപ്പോർട്ട് കോർപറേഷന് നൽകിയിരുന്നില്ല. അതിനാലാണ് നേരത്തേയുള്ളവരെ കച്ചവടം നടത്താൻ അനുവദിച്ചതെന്നും മേയർ അറിയിച്ചു. അതേസമയം വെസ്റ്റ്ഹില്ലിൽ കോർപറേഷന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടവും തങ്ങൾസ് റോഡിലുള്ള കെട്ടിടവും അൺഫിറ്റ് ആണെന്ന് എൻജിനീയറിങ് വിഭാഗം അറിയിച്ചതിനാൽ അവിടെയുള്ളവരുടെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ഇവിടെ വാടകക്കുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തതായി മേയറും ഡെപ്യൂട്ടി മേയർ എസ്. ജയശ്രീയും വ്യക്തമാക്കി.

അപകടമുണ്ടായ കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറി വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗത്തിന് ലഭിച്ച അപേക്ഷയെ തുടർന്നാണ് എൻജിനീയറിങ് വിഭാഗത്തിന് പരിശോധിക്കാൻ കൈമാറിയത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണെന്നും പുതുക്കി പണിയാൻ വേണ്ടി പൊളിച്ചുമാറ്റാൻ തീരുമാനിച്ചതാണെന്നും പുതിയ ലൈസൻസ് നൽകേണ്ടതില്ലെന്നും എൻജിനിയറിങ് വിഭാഗം കണ്ടെത്തി. അത് പ്രകാരം ധനകാര്യ കമ്മിറ്റിയും കോർപറേഷൻ കൗൺസിൽ യോഗവും പുതുതായി കച്ചവടം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം നിലവിലുള്ളവർക്ക് പുതുക്കി നൽകാമെന്നും തീരുമാനിച്ചു. പൊളിച്ചുമാറ്റാനുള്ള എല്ലാ കെട്ടിടങ്ങളിലും കോർപറേഷൻ സ്വീകരിച്ച നിലപാടാണിത്.

16 കെട്ടിടങ്ങൾ പുതുക്കി പണിയാൻ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയാറാക്കിയെങ്കിലും നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ല. നവീകരിച്ച പാളയം മാർക്കറ്റ് കല്ലുത്താൻകടവിൽ ഉദ്ഘാടനം ചെയ്തിട്ടും അവിടേക്ക് മാറാൻ കച്ചവടക്കാർ തയാറായില്ല. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പൊതുനിലപാട് സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും മേയർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ഇടിഞ്ഞുവീണ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കാൻ കോർപറേഷൻ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച് അപകടം നടന്ന കെട്ടിടത്തിൽ നോട്ടീസും പതിച്ചിട്ടുണ്ട്.

കോർപറേഷൻ പതിച്ച നോട്ടീസ് പറിച്ചെടുത്ത് കടയുടമ

കോഴിക്കോട്: ബലക്ഷയത്തെത്തുടർന്ന് തകർന്നുവീണ കെട്ടിടത്തിൽ കോർപറേഷൻ പതിച്ച നോട്ടീസ് പറിച്ചെടുത്ത് കടയുടമ. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ആൾപ്പെരുമാറ്റവും വ്യാപാരവും തടഞ്ഞുള്ള കോർപറേഷൻ അധികൃതർ പതിച്ച നോട്ടീസാണ് ശ്രീ ഗണേഷ് ട്രേഡേഴ്സ് പാർട്ണറായ വിജയ് സിങ് പറിച്ചു കളഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് കോർപറേഷൻ അധികൃതർ കടക്കുമുന്നിൽ നോട്ടീസ് പതിച്ചത്. പതിനൊന്നുമണിയോടെ എത്തിയ വിജയ് സിങ് പൊലീസ് സ്ഥാപിച്ച പ്രവേശന നിരോധിത റിബൺ മാറ്റി അകത്തു കടന്നത്.

കെ​ട്ടി​ട​ത്തി​ലെ മു​ഴു​വ​ന്‍ സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ടും ഒ​ഴി​ഞ്ഞ് പോ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ് കോ​ര്‍പ​റേ​ഷ​ന്‍ പ​തി​ച്ച നോ​ട്ടീ​സ്

നോട്ടീസ് പറിച്ചതുകണ്ട് സമീപത്തുണ്ടായിരുന്നവർ ചോദ്യം ചെയ്തപ്പോൾ ഇത് തനിക്കുള്ളതാണെന്നും ഇവ എടുക്കാൻ തന്നോട് കോർപറേഷൻ അധികൃതർ പറഞ്ഞിട്ടുണ്ടെന്നും വിജയ് സിങ് പറഞ്ഞു. സമീപത്തു തടിച്ചുകൂടിയവരുമായി തർക്കം തുടരുന്നതിനിടെ പൊലീസ് എത്തി വിജയ് സിങ്ങിനെ സ്ഥലത്തുനിന്നും മാറ്റി സംഘർഷം ഒഴിവാക്കുകയായിരുന്നു. കോർപറേഷൻ അധികൃതരുടെ അനുമതിയോടെയാണ് നോട്ടീസ് മാറ്റിയതെന്ന് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, തങ്ങൾ പതിച്ചത് എടുക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും പറിച്ചിട്ടുണ്ടെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. കെട്ടിടത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കോർപറേഷൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശവും നൽകി. ഒരു മാസം മുമ്പാണ് കടക്ക് ലൈസൻസ് പുതുക്കി നൽകി പ്രവർത്തനമാരംഭിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്.

തൊഴിലാളികളുടെ മരണം: ശോകമൂകമായി വലിയങ്ങാടി

കോ​ഴി​ക്കോ​ട്: ദി​വ​സ​വും ക​ഠി​നാ​ധ്വാ​നം ചെ​യ്ത് കു​ടും​ബ​ത്തി​ന്റെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ശ്ര​മി​ച്ച നാ​ലു ജീ​വ​ൻ ​പൊ​ലി​ഞ്ഞ കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി ചൊ​വ്വാ​ഴ്ച അ​ന​ക്ക​മ​റ്റു. അ​തി​രാ​വി​ലെ മു​ത​ൽ സ​ന്ധ്യ​യോ​ളം ആ​ൾ​ത്തി​ര​ക്കി​ൽ മി​ടി​ച്ചി​രു​ന്ന അ​ങ്ങാ​ടി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ക്ര​മേ​ണ നി​ല​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വ​ലി​യ​ങ്ങാ​ടി​യി​ലെ ക​ട​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലി​നു​പോ​കാ​തെ വി​ട്ടു നി​ന്നു. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ത്തും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ചും കു​ടും​ബ​ങ്ങ​ളെ സാ​ന്ത്വ​ന​പ്പെ​ടു​ത്തി​യും അ​വ​ർ വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി. ജീ​വ​ന്‍ ന​ഷ്ട​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ഒ​റ്റ നി​മി​ഷ​ത്തി​ല്‍ ത​ക​ര്‍ന്നു​വീ​ണ​ത് ത​ങ്ങ​ളു​ടെ​യും ജീ​വി​ത​ത്തി​ന്റെ ആ​വ​ർ​ത്ത​നം ത​ന്നെ​യാ​കാ​മെ​ന്ന സൂ​ച​ന കൂ​ടി​യാ​യ​തോ​ടെ ഇ​നി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ​വ​ർ. മാ​ർ​ക്ക​റ്റി​ന് അ​വ​ധി​യാ​യ​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ ലോ​ഡു​മാ​യി എ​ത്തി​യ നൂ​റി​ൽ​പ​രം ലോ​റി​ക​ൾ വ​ലി​യ​ങ്ങാ​ടി​യി​ൽ ച​ര​ക്കി​റ​ക്കാ​തെ കാ​ത്തു​കി​ട​ന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത​വി​യോ​ഗം അ​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ മാ​ത്രം ദുഃ​ഖ​മ​ല്ലാ​തെ സ​മൂ​ഹ​ത്തി​ന്റെ ത​ന്നെ വേ​ദ​ന​യാ​യി മാ​റി. കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് പ​ഴ​യ​കെ​ട്ടി​ട​ങ്ങ​ളി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ച് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. വ​ലി​യ​ങ്ങാ​ടി​യി​ലെ അ​പ​ക​ട​ങ്ങ​ള്‍ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്. സു​ര​ക്ഷാ വീ​ഴ്ച​ക​ള്‍ വീ​ണ്ടും ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ ക​ട​മ​യാ​ണ്. ആ ​ക​ർ​ത്ത​വ്യം നി​റ​വേ​റ്റാ​ത്ത​തി​ന് പ​ക​രം ന​ൽ​​കേ​ണ്ടി​വ​ന്ന​ത് നാ​ലു ജീ​വ​നു​ക​ളാ​ണെ​ന്ന് 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വ​ലി​യ​ങ്ങാ​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് റ​ഫീ​ഖ് പ​റ​ഞ്ഞു. 

വലിയങ്ങാടി ദുരന്തം ആവർത്തിക്കരുത്​– മനുഷ്യാവകാശ കമീഷൻ

ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​മു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി അ​പ​ക​ടാ​വ​സ്ഥ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ ദാ​രു​ണ സം​ഭ​വ​ത്തെ കു​റി​ച്ച് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ജി​ല്ല ക​ല​ക്ട​റും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ജി​ല്ല ക​ല​ക്ട​ർ​ക്കാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും അ​തോ​റി​റ്റി​ക​ൾ​ക്കും നി​ർ​ദേ​ശം അ​ടി​യ​ന്ത​ര​മാ​യി കൈ​മാ​റ​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

കെ​ട്ടി​ടം ത​ക​ര്‍ന്ന സ്ഥ​ലം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ് സ​ന്ദ​ര്‍ശി​ക്കു​ന്നു.

വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. വ​ലി​യ​ങ്ങാ​ടി​യി​ൽ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ലം ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സ​ന്ദ​ർ​ശി​ച്ചു. കോ​ഴി​ക്കോ​ട് മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ത്യേ​കം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ തി​രി​ച്ച് അ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

വ​ലി​യ​ങ്ങാ​ടി​യി​ൽ ന​ട​ന്ന​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​തി​ന്റെ പ​ക​ർ​പ്പ് മൂ​ന്നാ​ഴ്ച​ക്ക​കം ജി​ല്ല ക​ല​ക്ട​റും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ക​മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. പൊ​തു​ജ​ന സു​ര​ക്ഷ​യി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Tags:    
News Summary - The corporation has decided to renovate 16 buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.