ചേമഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രി നടന്ന അപകടം

ടാങ്കർ ലോറി മിനിലോറിയിലും ഓട്ടോയിലും ഇടിച്ച്​ അപകടം; നാലുപേർക്കു പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ഗ്യാസ് ടാങ്കർ ലോറി മിനിലോറിയിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേർക്കു പരിക്ക്. രാത്രിയാണ് അപകടം.

മംഗലാപുരത്തു നിന്ന് കൊച്ചിയിൽ ഗ്യാസ് ഇറക്കി തിരിച്ചു പോകുകയായിരുന്ന ടാങ്കർ ലോറി. ഓട്ടോ യാത്രക്കാരായ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ലോറി ഡ്രൈവർമാരെ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നി സുരക്ഷ സേന, പൊലീസ്, നാട്ടുകാർ എന്നിവർ രക്ഷപ്രവർത്തനം നടത്തി.

Tags:    
News Summary - Tanker lorry crashes into mini-lorry and auto; Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.