ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ച നിഹാലിന് കോഴിക്കോട്ട് ആദരം

 കോഴിക്കോട്: ഏഷ്യന്‍ ഗെയിംസിൽ വോളിബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോഴിക്കോടിന്‍റെ അഭിമാന താരം നാദാപുരം കുമ്മങ്കോട് സ്വദേശി മുഹമ്മദ് നിഹാലിന് ബീച്ച് ക്ലബ് കോഴിക്കോട്  സ്വീകരണവും അനുമോദനവും നൽകി. ബീച്ച് ക്ലബ്ബിൻറെ ബഹു പ്രസിഡണ്ട് ശ്രീ അഡ്വക്കേറ്റ് എം കെ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽക്ലബ്ബ് സെക്രട്ടറി

അബ്ദുൽ നാസർ ചടങ്ങിൽ സ്വാഗതം അറിയിച്ചു. ചടങ്ങിൽ സന്നിഹിതനായ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ഷൗക്കത്തലി എ. പി നിഹാലിന് ആദരവ് അർപ്പിച്ചു. ടൗൺ എസി.പി അഷ്റഫ് ടി കെ സ്നേഹോപകഹാരം നിഹാലിന് കൈമാറി. വൈസ് പ്രസിഡണ്ട് സലിം നിഹാലിനെ പൊന്നാട അണിയിച്ചു. ക്ലബ്ബ് അംഗങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു. റിയാസ് നെറോത്ത് നന്ദി അറിയിച്ചു.

Tags:    
News Summary - Kozhikode Welcomes Volleyball Player Nihal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.