സ്പാകളിൽ വ്യാപക പരിശോധന; 20 മ​സാ​ജ് സെ​ന്റ​റു​ക​ൾ അ​ട​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലെ സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്റ​റു​ക​ളി​ലും പൊ​ലീ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന. 70 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് അ​റ​സ്റ്റി​ലാ​യി. എ​ല​ത്തൂ​ർ, ക​സ​ബ, ടൗ​ൺ, ന​ട​ക്കാ​വ് എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത 20 മ​സാ​ജ് സെ​ന്റ​റു​ക​ൾ അ​ട​പ്പി​ക്കു​ക​യും ആ​റ് മ​സാ​ജ് സെ​ന്റ​റു​ക​ൾ അ​ട​പ്പി​ക്കു​ന്ന​തി​ന് നോ​ട്ടി​സ് ന​ൽ​കു​ക​യും ചെ​യ്തു.

സ്പാ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. കോ​ര്‍പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ര്‍ന്ന് സ്പാ​ക​ളു​ടെ​യും മ​സാ​ജ് സെ​ന്റ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കും. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പാ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.

Tags:    
News Summary - Spa Raid Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.