ഷാ​നൂ​ബ്

എം.ഡി.എം.എ വിൽപന: മുഖ്യ കണ്ണി പിടിയിൽ

താ​മ​ര​ശ്ശേ​രി: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എം.​ഡി.​എം.​എ വി​ത​ര​ണ ശ്രം​ഖ​ല​യി​ലെ മു​ഖ്യ ക​ണ്ണി പൊ​ലീ​സ് പി​ടി​യി​ൽ. ഈ​ങ്ങാ​പ്പു​ഴ പു​ൽ​ക്കു​ഴി​യി​ൽ ഷാ​നൂ​ബ് (34) ആ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്ത് വെ​ച്ച് പി​ടി​യി​ലാ​യ​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് കൈ​ത​പ്പൊ​യി​ൽ ഡാ​ൻ​സ​ഫ് സം​ഘം 11 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​യ കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി ദി​ൽ​ഷാ​ദ് മു​ഹ​മ്മ​ദി​ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്ന് ഇ​യാ​​ളാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ല​ഹ​രി​വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ഇ​യാ​ൾ ല​ഹ​രി വ​സ്‌​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​താ​യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഇ​യാ​ൾ മ​ല​പ്പു​റ​ത്തേ​ക്ക് താ​മ​സം മാ​റു ക​യാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റ​ത്ത് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ താ​മ​ര​ശ്ശേ​രി, ഈ​ങ്ങാ​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് കാ​റി​ൽ വ​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും താ​മ​ര​ശ്ശേ​രി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ർ പാ​ഡി​ന്റെ സൈ​ഡി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 2.34 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​ന​യാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. താ​മ​ര​ശ്ശേ​രി കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. താ​മ​ര​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ വി​നീ​ത് വി​ജ​യ​ൻ, ജി.​സു​മി​ൻ, അ​മ​ൽ ച​ന്ദ്ര​ൻ, കെ.​പി റീ​തു, എ.​എ​സ്.​ഐ പി. ​റെ​ജി, സി.​പി.​ഒ ഉ​മ്മ​ർ, ജ​യ​പ്ര​കാ​ശ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ രാ​ജീ​വ് ബാ​ബു, എ.​എ​സ്.​ഐ ജ​യ​രാ​ജ​ൻ പ​ന​ങ്ങാ​ട്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജി​നീ​ഷ് ബാ​ലു​ശ്ശേ​രി, അ​ന​സ് ഈ​ർ​പ്പോ​ണ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - MDMA Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.