മുഹമ്മദ് ൈസല്‍, സാഹില
പന്നിയങ്കര എം.ഡി.എം.എ കേസിൽ മുഖ്യ പ്രതികളും പിടിയില്‍
കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിൽ വിൽപനക്കായി കൊണ്ടുവന്ന 168 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതികൾ ബംഗളൂരുവിൽ പിടിയിലായി. തൃശൂർ ആട്ടൂർ പാറപ്പുറം സ്വദേശി പനലാപിൽ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (35), കൊല്ലം കോട്ടുക്കല്‍ മഞ്ഞപ്പാറ സ്വദേശി സാഹില മഹസിൽ വീട്ടില്‍ സാഹില (29) എന്നിവരാണ് പിടിയിലായത്. ഫറോക്ക് അസി. കമീഷണര്‍ എം. പ്രേംജിത്തിന്റെ ക്രൈം സ്ക്വാഡും നാർകോട്ടിക് സെല്ലും പന്നിയങ്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പന്നിയങ്കര, ബേപ്പൂർ, ഫറോക്ക് ഭാഗത്ത് വിൽപനക്കായി എത്തിച്ച എം.ഡി.എം.എ കാറിൽ കടത്തവെ പിടികൂടുകയും ഒളവണ്ണ സ്വദേശി കെ.സി നവാസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് ഫാസിലും സാഹിലയും ചേർന്നാണ് ലഹരി എത്തിക്കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
ഡല്‍ഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും പണം മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായാണ് ഉപയോഗിച്ചതെന്നും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും വ്യക്തമായി. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയാണെന്നും, മയക്കുമരുന്ന് വാങ്ങുന്നവരെയടക്കം നിരീക്ഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മാറാട് സർക്കിൾ ഇൻസ്പെക്ടർ സജു എബ്രഹാം, നാർകോട്ടിക് എസ്.ഐ. എ. നിതിന്‍, പന്നിയങ്കര എസ്.എച്ച്.ഒ. എം.കെ ബവിത, എസ്.ഐ. എ.പി കൃഷ്ണൻ, എ.എസ്.ഐ ജെ.എസ്. സുനിത, എസ്.സി.പി.ഒ ജിഷ്‌ണു, ഡബ്ല്യു.സി.പി.ഒ അജിഷ്മ, സൈബർ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഭാഗ്യ ദാസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ് പന്തീരാങ്കാവ്, സി.പി.ഒ. കെ. അഖിൽ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.