കോഴിക്കോട്: കല്ലായി റെയിൽവേ സ്റ്റേഷനടുത്ത് യുവാവിനെ അടിച്ചുപരിക്കേൽപിച്ച കേസിൽ പ്രതികൾ പിടിയിൽ. മുഖദാർ സ്വദേശി അരക്കൽതൊടി വാഹിബ മൻസിലിൽ റഫ്നാസ് (32), അരക്കിണർ മുല്ലത്ത് വീട്ടിൽ താമസിക്കുന്ന കല്ലായി പുളിക്കൽതൊടി അർഷാദ് മൻസിലിൽ അക്ബർ അലി (29) എന്നിവരെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 11നാണ് സംഭവം. മലപ്പുറം കൽപകഞ്ചേരി സ്വദേശി കല്ലായി റെയിൽവേ പാലത്തിനടുത്ത് മീൻപിടിക്കുമ്പോൾ ഇയാളുടെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 700 രൂപ അടങ്ങുന്ന പഴ്സ് മോഷണം പോയിരുന്നു. ഇത് എടുത്തുവെന്ന് സംശയിക്കുന്ന പ്രതിയെ വൈകീട്ട് റെയിൽവേ സ്റ്റേഷനടുത്ത പറമ്പിൽ കണ്ടപ്പോൾ പഴ്സ് തിരികെ ചോദിച്ചു.
ഇതിന്റെ വിരോധത്തിൽ നാലുപേരും ചേർന്ന് മർദിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ പേരിൽ കസബ, പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പന്നിയങ്കര സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.