ആദർശ്

കത്തി ചൂണ്ടി പണവും ബൈക്കും തട്ടിയെടുത്ത പ്രതി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് കത്തി കാണിച്ച് പണവും ബൈക്കും തട്ടിയെടുത്ത കേസിലെ പ്രതി കുന്ദമംഗലം മുരളീരവത്തിൽ ആദർശ് എന്ന സച്ചുവിനെ (20) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി.

ഏപ്രിൽ 21ന് ഉച്ചക്ക് നന്മണ്ട സ്വദേശി വിപിൻ ചന്ദ്രനെയും സുഹൃത്തിനെയും മെഡിക്കൽ കോളജ് പരിസരത്ത് തടഞ്ഞു നിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ബൈക്കും തട്ടിയെടുത്തതായാണ് കേസ്. കൂട്ടു പ്രതികളിൽ ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Suspect arrested for stealing money and a bike at knifepoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.