ബൈക്കിന്റെ സ്പെയര്‍ പാർട്സ് മോഷ്ടിച്ച പ്രതി പിടിയിൽ
കോഴിക്കോട്: ബൈക്കിന്റെ എൻജിൻ പാർട്സ് മോഷണം നടത്തിയ പ്രതി പിടിയിൽ. മഞ്ചേരി സ്വദേശി മുബാറക് മഹലില്‍ സലീം (47) ആണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. നാലാം ഗേറ്റിനടുത്ത് എടക്കര സ്വദേശിയായ ബിൻഗേഷിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് മോട്ടോഴ്സിൽ നന്നാക്കാനായി കൊണ്ടുവന്ന ബൈക്കിന്റെ എൻജിൻ പാർട്സ് ഇയാൾ മോഷ്ടിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത വെള്ളയിൽ പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സബ് ഇൻസ്പെക്ടർമാരായ ശ്യാം, ശിവദാസന്‍, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അനിതാബ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി. 2022ൽ ബീച്ചിലെ പോര്‍ട്ട് ഗെസ്റ്റ്ഹൗസ് ചുറ്റുമതിലിന്റെ കാസ്റ്റ് അയേൺ ഗ്രില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇയാൾക്കെതിരെ വെള്ളയില്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.