കോഴിക്കോട്: സർക്കാറിന്റെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച് ആൻഡ് ടെക്നോളജിയുടെ (അനെർട്ട്) ആഭിമുഖ്യത്തിൽ വാഹനങ്ങളിൽ വൈദ്യുതി നിറക്കാനുള്ള സോളാർ സ്റ്റേഷനുകൾക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുമെന്ന് ഏജൻസി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇ-കാറുകളുടെ വ്യാപനം കൂടിയതോടെ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ ആവശ്യമായ സാഹചര്യത്തിലാണിത്.
8-12 ലക്ഷം ചെലവ് വരുന്ന 60 കിലോവാട്ട് ശേഷിയുള്ള ഒരു ഡി.സി ചാർജിങ് മെഷീൻ സ്ഥാപിച്ചാൽ അതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാർ സബ്സിഡിയായി ലഭിക്കും. ഇത്തരം യന്ത്രങ്ങളിൽ രണ്ട് കാറുകൾ ഒരേ സമയം ചാർജ് ചെയ്യാൻ സാധിക്കും.
30-45 മിനിറ്റ് സമയം ചാർജിങ്ങിന് വേണ്ടതിനാൽ റസ്റ്റാറന്റുകളോട് ചേർന്ന് ഇവ സ്ഥാപിച്ചാൽ ബിസിനസ് വർധിപ്പിക്കാനാവും. സൗരോർജ സംവിധാനം ഒരുക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും.
വിവരങ്ങൾക്ക് ഫോൺ: 9188119411. ഇ-മൊബിലിറ്റി ഹെഡ് ജെ. മനോഹരൻ, അനെർട്ട് ജില്ല എൻജിനീയർ അമൽ ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.