ഫയർ ഡിറ്റക്ടറിൽ ദേശീയതലത്തിൽ ശ്രദ്ധേയരായ
മണിയൂർ ഗവ. ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം
വടകര: നിതി ആയോഗും അടൽ ഇന്നവേഷൻ മിഷനും സംയുക്തമായി സംഘടിപ്പിച്ച അടൽ മാരത്തണിൽ മണിയൂർ ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്ട് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തു. വിദ്യാർഥികൾ അവതരിപ്പിച്ച ഫയർ ഡിറ്റക്ടറാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തീപിടിത്തം നിയന്ത്രിക്കുന്നതിന് സഹായകരമായ ആശയമാണിത്. പത്താം ക്ലാസ് വിദ്യാർഥികളായ നേഹ പർവിൻ, ഹംന യാസ്മിൻ, വി. സരിഷ്ണവ എന്നിവരോടൊപ്പം ഒമ്പതാം ക്ലാസ് വിദ്യാർഥികളായ കലീം ഖാൻ, ഋതുനന്ദ്, പ്രണവ്, ഋതു കൃഷ്ണ, ശ്രീദേവ്, ആദിഷ് കൃഷ്ണ, ഗോകുൽ കൃഷ്ണ എന്നീ വിദ്യാർഥികൾ ചേർന്നാണ് പ്രോജക്ട് രൂപകൽപന ചെയ്തത്. നൂതനാശയ ആവിഷ്കാരം ദേശീയതലത്തിൽ അംഗീകാരം ലഭിച്ചതിന്റെ അഭിമാനത്തിലാണ് വിദ്യാർഥികളും അധ്യാപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.