നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിയുക്ത എം.എൽ.എ വി.ടി. സൂരജ് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു
കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.36 ശതമാനത്തിന്റെ വിജയത്തിളക്കവുമായി കോഴിക്കോട് ജില്ല. കഴിഞ്ഞ തവണ 99.67 ആയിരുന്നു വിജയ ശതമാനം. ശതമാനം അൽപം ഇടിഞ്ഞെങ്കിലും പൊലിമ കുറഞ്ഞിട്ടില്ല. ഇത്തവണ 22098 ആൺകുട്ടികളും 20947 പെൺകുട്ടികളുമടക്കം 43045 പേരാണ് പരീക്ഷ എഴുതിയത്. അതിൽ 42770 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയിച്ചവരിൽ 21920 പേർ ആൺകുട്ടികളും 20850 പേർ പെൺകുട്ടികളുമാണ്.1403 ആൺകുട്ടികളും 2711 പെൺകുട്ടികളുമടക്കം 4114 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൊയ്ത സ്കൂളുകളിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാംസ്ഥാനത്ത്. 600 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
ജില്ലയിൽ വിജയ ശതമാനത്തിൽ വടകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. വടകരയിൽ 15784 പേർ പരീക്ഷ എഴുതിയതിൽ 15757 വിദ്യാർഥികൾ വിജയിച്ചു. അതിൽ 8167 പേർ ആൺകുട്ടികളും 7590 പേർ പെൺകുട്ടികളുമാണ്. 99.83 ആണ് വിജയശതമാനം. രണ്ടാം സ്ഥാനത്തുള്ള താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 15160 പേർ പരീക്ഷ എഴുതിയതിൽ 15120 പേർ യോഗ്യത നേടി. അതിൽ 8054 പേർ ആൺകുട്ടികളും 7066 പേർ പെൺകുട്ടികളുമാണ്. വിജയ ശതമാനം 99.74. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 12101 പേരാണ് പരീക്ഷയെഴുതിയത്. അതിൽ 11893 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
98.28 ശതമാനമാണ് വിജയം. വിജയിച്ചവരിൽ 5699 പേർ ആൺകുട്ടികളും 6194 പേർ പെൺകുട്ടികളുമാണ്. വടകര വിദ്യാഭ്യാസ ജില്ലയിൽ 1586 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. അതിൽ 561പേർ ആൺകുട്ടികളും 1025 പേർ പെൺകുട്ടികളുമാണ്. താമരശ്ശേരിയിൽ 1582 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അതിൽ 605 പേർ ആൺകുട്ടികളും 977 പേർ പെൺകുട്ടികളുമാണ്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 946 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. അതിൽ 237 പേർ ആൺകുട്ടികളും 709 പേർ പെൺകുട്ടികളുമാണ്.
ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസ് കൊടുവള്ളി, ഗവ. സംസ്കൃതം എച്ച്.എസ്.എസ് വടകര, ഗവ. എച്ച്.എസ്.എസ് പുത്തൂര്‍, ജി.എച്ച്.എസ്.എസ് ചോറോട്, ജെ.എന്‍.എം ഗവ. എച്ച്.എസ്.എസ് പുതുപ്പണം, ജി.എച്ച്.എസ്.എസ് മടപ്പള്ളി, ജി.എച്ച്.എസ്.എസ് അഴിയൂര്‍, ജി.എച്ച്.എസ് ആവള കുട്ടോത്ത്, കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓര്‍ക്കാട്ടേരി, ജി.ആര്.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി, ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി, മണിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് കുറ്റിയാടി, ജി.എച്ച്.എസ്.എസ് വെള്ളിയോട്, ഗവ. എച്ച്.എസ് വന്മുഖം, ഗവ. എച്ച്.എസ് കാവിലുംപാറ, ഗവ. എച്ച്.എസ് ചെറുവണ്ണൂര്‍, ജി.ജി.എച്ച്.എസ്.എസ് കല്ലായി, ജി.എച്ച്.എസ്.എസ് ഈസ്റ്റ്ഹില്‍, ജി.ജി മോഡല്‍ എച്ച്.എസ്.എസ് ചാലപ്പുറം, ഗവ. വി.എച്ച്.എസ്.എസ് കുറ്റിച്ചിറ, ഗവ. ബോയ്സ് എച്ച്.എസ് പറയഞ്ചേരി, ഗവ. ഗേള്‍സ് എച്ച്.എസ് പറയഞ്ചേരി, ജി.എച്ച്.എസ്.എസ് ഇരിങ്ങല്ലൂര്‍, ജി.ആര്.എഫ്.ടി.എച്ച്.എസ് ആനഡ് വി.എച്ച്.എസ്.എസ് ബേപ്പൂര്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഗവ. എച്ച്.എസ് മേരിക്കുന്ന്, ജി.എച്ച്.എസ്.എസ് പെരിങ്ങളം, ജി.എച്ച്.എസ് കക്കോടി, ജി.എച്ച്.എസ് കുണ്ടൂപ്പറമ്പ്, ഗവ. ജി.എച്ച്.എസ് നടുവണ്ണൂര്‍, ഗവ. എച്ച്.എസ്.എസ് ശിവപുരം, എന്‍.എന്‍ കക്കാട് സ്മാരക ഗവ. എച്ച്.എസ്.എസ് അവിടനല്ലൂര്‍, ഗവ. എച്ച്.എസ്.എസ് കൊളത്തൂര്‍, ഗവ. എച്ച്.എസ് നായര്‍കുഴി, ഗവ. വി.എച്ച്.എസ്.എസ് താമരശ്ശേരി, ആര്.ഇ.സി.വി.ജി.എച്ച്.എസ്.എസ് ചാത്തമംഗലം, ഗവ. എച്ച്.എസ് പന്നൂര്, ഗവ. ബോയ്സ് വി.എച്ച്.എസ് എസ് ബാലുശ്ശേരി, ഗവ. എച്ച്.എസ് പറമ്പില്‍, ജി.എച്ച്.എസ്.എസ് ചെറുവാടി, ജി.എച്ച്.എസ് പേരാമ്പ്ര.
സെന്റ് ആന്റണീസ് ജി.എച്ച്.എസ് വടകര, എം.യു.വി.വി.എച്ച്.എസ്.എസ് വടകര, എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളി, മേമുണ്ട എച്ച്.എസ്.എസ്, കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി, ആര്.എ.സി എച്ച്.എസ്.എസ് കടമേരി, ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം, എം.ഐ.എം എച്ച്.എസ്.എസ് പേരോട്, കെ.പി.എം.എസ് എം എച്ച്.എസ് അരിക്കുളം, ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ്, സെന്റ് ജോര്‍ജ് എച്ച്.എസ് വിലങ്ങാട്, എസ്.വി.എ ജി.എച്ച്.എസ് നടുവത്തൂര്‍, പൊയില്‍ക്കാവ് എച്ച്.എസ്, എസ്.എന്‍ എച്ച്.എസ്.എസ് തിരുവള്ളൂര്‍, റഹ്മാനിയ എച്ച്.എസ് ആയഞ്ചേരി, കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടി, സംസ്കൃതം എച്ച്.എസ് വട്ടോളി, ആര്.എന്‍.എം എച്ച്.എസ് നരിപ്പറ്റ, സെന്റ് മേരിസ് എച്ച്.എസ് മരുതോങ്കര, ഹോളി ഫാമിലി എച്ച്.എസ് പടത്തുകടവ്, പി.ടി ചാക്കോ മെമ്മോറിയല്‍ എച്ച്.എസ് കുണ്ടുതോട്, സി.കെ.ജി മെമ്മോറിയല്‍ എച്ച്.എസ് ചിങ്ങപുറം, എ.ജെ ജോണ്‍ മെമ്മോറിയല്‍ എച്ച്.എസ്, കെ.എം എച്ച്.എസ് കോട്ടക്കല്‍, സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ് വെസ്റ്റ്ഹില്‍, സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്.എസ് കോഴിക്കോട്, ജെ.ഡി.ടി ഇസ്ലാം എച്ച്.എസ് മേരിക്കുന്ന്, സാവിയോ എച്ച്.എസ്.എസ് ദേവഗിരി, സി.എം.സി ഗേള്‍സ് എച്ച്.എസ് എലത്തൂര്‍, പി.വി.എസ്.എച്ച്.എസ് എരഞ്ഞിക്കല്‍, എ.കെ.കെ.ആര് ബോയ്സ് എച്ച്.എസ് ചേളന്നൂര്‍, എ.കെ.കെ.ആര് ഗേള്‍സ് എച്ച്.എസ്സ് ചേളന്നൂര്‍, സി.എം.എം.എച്ച്.എസ് തലക്കുളത്തൂര്‍, ഹിമായത്തുല്‍ ഇസ്ലാം എച്ച്.എസ്.എസ് കോഴിക്കോട്, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് ചേളന്നൂര്‍, സെന്റ് മേരിസ് എച്ച്.എസ് കല്ലാനോട്, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് കുളത്തുവയല്‍, കുട്ടമ്പൂര് എച്ച്.എസ്, പാവണ്ടൂര്‍ എച്ച്.എസ്.എസ്, സെന്റ് ജോര്‍ജ് എച്ച്.എസ് വേളംകോട്, കൂത്താളി വി.എച്ച്.എസ്.എസ്, സെന്റ് തോമസ് എച്ച്.എസ് കൂരാച്ചുണ്ട്, സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് തിരുവമ്പാടി, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് പുന്നക്കല്‍, സെന്റ് തോമസ് എച്ച്.എസ് തോട്ടുമുക്കം, മേരിഗിരി എച്ച്.എസ് മരഞ്ചാട്ടി, ഫാത്തിമാബി മെമ്മോറിയല്‍ എച്ച്.എസ് കൂമ്പാറ, സെന്റ് മേരീസ് എച്ച്.എസ് കക്കാടംപൊയില്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് കൂടരഞ്ഞി, പാലോറ എച്ച്.എസ്.എസ്, മര്‍കസ് എച്ച്.എസ്.എസ് കാരന്തൂര്‍, മുക്കം എച്ച്.എസ് മുക്കം, വി.എം.എച്ച്.എം എച്ച്.എസ് ആനയാംകുന്ന്, ചേന്ദമംഗല്ലൂര്‍ എച്ച്.എസ്എസ്, ഹോളിഫാമിലി എച്ച്.എസ് കട്ടിപ്പാറ, സെന്റ് ജോസഫ്സ് എച്ച്.എസ് ചെമ്പനോട, സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ, എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, എം.ജി.എം എച്ച്.എസ് ഈങ്ങാപ്പുഴ, ചക്കാലക്കല്‍ എച്ച്.എസ് മടവൂര്‍, പി.ടി.എം എച്ച്.എസ് കൊടിയത്തൂര്‍, മര്‍കസ് ഗേള്‍സ് എച്ച്.എസ്, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കോടഞ്ചേരി, നൊച്ചാട് എച്ച്.എസ്.എസ്, എ.എം.എച്ച്.എസ് പൂവമ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.