ശ്രീ​ജി​ത്ത് സ​ഞ്ച​രി​ച്ച കാ​ർ പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു

ദുരൂഹത വിട്ടൊഴിയാതെ ശ്രീ​ജി​ത്തിന്‍റെ മരണം

നാ​ദാ​പു​രം: കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി ശ്രീ​ജി​ത്ത് ന​രി​ക്കാ​ട്ടേ​രി കാ​ര​യി​ൽ ക​നാ​ൽ പ​രി​സ​ര​ത്ത് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​ൻ​ദു​രൂ​ഹ​ത. ആ​ൾ പെ​രു​മാ​റ്റ​മോ പ്ര​ധാ​ന റോ​ഡു​ക​ളോ ഇ​ല്ലാ​ത്ത ക​നാ​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ്‌ ശ്രീ​ജി​ത്തി​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​നാ​ൽ പ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എത്തി​ച്ചു. ആ​ശു​പ​ത്രി​യി​​ലെ​ത്തി​ക്കു​മ്പോ​ൾ സം​സാ​ര​ശേ​ഷി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​തെ പി​ന്നെ​പ്പ​റ​യാം എ​ന്നു​പ​റ​ഞ്ഞ് ശ്രീ​ജി​ത്ത് ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​വ​ർ പ​റ​യു​ന്നു.

കാ​ർ വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച നി​ല​യി​ലാ​യി​രു​ണെ​ങ്കി​ലും കാ​റി​നോ വൈ​ദ്യു​തി തൂ​ണി​നോ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളൊന്നും ത​ന്നെ പ​റ്റി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ശ​രീ​ര​മാ​സ​ക​ലം ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​ട്ടും കാ​റി​നു​ള്ളി​ൽ ഒ​രു തു​ള്ളി ര​ക്തേ​ക്ക​റ​പോ​ലും പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. കാ​റി​ന്റെ ഡോ​ർ ലോ​ക്ക് ചെ​യ്ത നി​ല​യി​ലും ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ട്ട​നി​ല​യി​ലു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ള​യാ​ഴ്ച രാ​വി​ലെ ചോ​മ്പാ​ൽ മു​ക്കാ​ളി​യി​ലെ ഭാ​ര്യ വീ​ട്ടി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച​താ​യി​രു​ന്നു ശ്രീ​ജി​ത്ത്. വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തു​മ്പോ​ൾ കൂ​ടെ ഒ​രാ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഭാ​ര്യ പ​റ​ഞ്ഞു. പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​താ​ണ്. രാ​ത്രി വൈ​കി നാ​ദാ​പു​രം പൊ​ലീ​സ് വി​ളി​ച്ച​റി​യി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ പ​രിക്കേ​റ്റ വി​വ​രം അ​റി​യു​ന്ന​ത്. സ​ന്ധ്യ മു​ത​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​ർ പ്ര​ദേ​ശ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​താ​യി ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​റി​ൽ ശ്രീ​ജി​ത്തി​നെ കൂ​ടാ​തെ മ​റ്റൊ​രാ​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നും കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​സ് ലിം ​ലീ​ഗ് നേ​താ​വ് സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. മു​ഹ​മ്മ​ദ​ലി, സി.​പി.​എം ന​വോ​ദ​യ ബ്രാ​ഞ്ച് ക​മ്മ​റ്റി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - srijith death in kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.