പിടിച്ചുപറിക്കേസിൽ അറസ്​റ്റിലായവർ

വ്യാപാരിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചവർ അറസ്​റ്റിൽ

കോഴിക്കോട്: സിറ്റി പൊലീസ് മേധാവി ഒാഫിസിനടുത്തുനിന്ന്​ വ്യാപാരിയുടെ വിലകൂടിയ മൊബൈൽ ഫോൺ പിടിച്ചുപറിച്ച്​ കടന്നുകളഞ്ഞ രണ്ടുപേർ അറസ്​റ്റിൽ. മുഖദാർ സ്വദേശിയുടെ ഫോൺ കവർന്ന മീഞ്ചന്ത വലിയതൊടിപറമ്പ് അബ്​ദുൽ ആസിഫ് (35), കല്ലായ് തിരുത്തിവളപ്പിൽ ബൈനു ടി. ബാലകൃഷ്ണൻ (39) എന്നിവരെയാണ് കസബ പൊലീസ്​ അറസ്​റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കടയടച്ച് ടൗണിലെത്തിയ വ്യാപാരി മാനാഞ്ചിറ സ്ക്വയറിലെ ദീപാലങ്കാരം മൊബൈൽ കാമറയിൽ പകർത്തവേ പിന്നിൽനിന്ന് ആക്രോശവുമായി ഇരുവരും ഓടിയെത്തുകയായിരുന്നു. ഭയന്ന വ്യാപാരി ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം സ്കൂട്ടറിൽ പ്രതികൾ വ്യാപാരിയെ പിന്തുടർന്നു.

രക്ഷപ്പെടാനായി കമീഷണർ ഓഫിസ് വളപ്പിലേക്ക് വാഹനം ഓടിച്ചുകയറ്റവേയാണ്​ പ്രതികൾ ​െഎഫോൺ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്​.കവർന്ന ഫോൺ പ്രതികളിലൊരാളുടെ ഭാര്യതന്നെയാണ്​ സ്‌റ്റേഷനിൽ ഹാജരാക്കിയത്​. വ്യാപാരി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​​ അറസ്​റ്റ്​ രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.