നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​​ലെ യാ​ത്ര​ക്കാ​ര​ൻ റെ​യി​ൽ​വേ പൊ​ലീ​സി​ന് അ​യ​ച്ചു​കൊ​ടു​ത്ത പാ​മ്പി​ന്റെ ചി​ത്രം

ട്രെയിനിൽ പാമ്പ്, അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവാതെ തുടർ യാത്ര

കോ​ഴി​ക്കോ​ട്: ക​മ്പാ​ർ​ട്ടു​മെ​ന്റി​ൽ പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ട്ടു. ഫ​യ​ർ​ഫോ​ഴ്സും വ​ന​ശ്രീ​യി​ൽ നി​ന്നെ​ത്തി​യ പാ​മ്പു​പി​ടു​ത്ത​ക്കാ​രും അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ പാ​മ്പു​മാ​യി ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 10.15ന് ​കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ 22633 തി​രു​വ​ന​ന്ത​പു​രം-​നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സ് തി​രൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ് അ​ഞ്ച് ക​മ്പാ​ർ​ട്ടു​മെ​ന്റി​ലെ 34, 35 ബ​ർ​ത്തു​ക​ൾ​ക്കി​ട​യി​ൽ യാ​ത്ര​ക്കാ​ര​ൻ പാ​മ്പി​നെ ക​ണ്ട​ത്.

ഉ​ട​ൻ റെ​യി​ൽ​വേ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ട്രെ​യി​ൻ കോ​ഴി​ക്കോ​ട് നാ​ലാം പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യ​പ്പോ​ൾ ഫ​യ​ർ​ഫോ​ഴ്സും വ​ന​ശ്രീ​യി​ലെ പാ​മ്പു​പി​ടി​ത്ത​ക്കാ​രാ​യ ലൈ​ജു​വും അ​നീ​ഷും ത​യാ​റാ​യി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​​രെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കി ക​മ്പാ​ർ​ട്ടു​മെ​ന്റി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പാ​മ്പി​​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​മ്പാ​ർ​ട്ടു​മെ​ന്റി​ലെ ഒ​രു ദ്വാ​ര​ത്തി​ൽ പാ​മ്പ് ക​യ​റി​യെ​ന്നാ​ണ് നി​ഗ​മ​നം.

ദ്വാ​രം ന​ന്നാ​യി അ​ട​ച്ചു ഒ​രു മ​ണി​ക്കൂ​റി​നു​ ശേ​ഷം 11.15ന് ​ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു. ക​മ്പാ​ർ​ട്ടു​മെ​ന്റി​ൽ ക​ണ്ട​ത് ചേ​ര​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ര​ൻ അ​യ​ച്ചു​കൊ​ടു​ത്ത വി​ഡി​യോ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​താ​യി ലൈ​ജു പ​റ​ഞ്ഞു. 

Tags:    
News Summary - Snake in the train, despite being sifted Continued journey without being found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.