കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. കരിപ്പൂർ സ്വദേശി പള്ളിയാലിൽ നബീലിനെയാണ് (20) റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസിൽനിന്ന് യുവതി ഇറങ്ങവെയായിരുന്നു ഇയാൾ അതിക്രമം കാട്ടിയത്. യുവതി ബഹളംവെച്ചതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ പൊലീസുകാരൻ ഇയാളെ പിടികൂടുകയായിരുന്നു. യുവതി പരാതി നൽകിയതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.