പൊലീസ് യൂനിഫോമിൽ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്; സേനയിൽ വിവാദം
കോഴിക്കോട്: പൊലീസ് യൂനിഫോമിൽ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്. സിറ്റി പൊലീസിലെ വനിത എസ്.ഐയുടെ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയും സേനയിൽ വിവാദവുമായത്. പൊലീസുകാർക്കിടയിലെ തന്നെ ചില വാട്സ്ആപ് ഗ്രൂപ്പുകളിൽ 'ഇത് ശരിയാണോ' എന്ന മട്ടിലെ ചർച്ചകൾ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
കഴിഞ്ഞ ദിവസമാണ് വനിത എസ്.ഐ ഔദ്യോഗിക യൂനിഫോമില്‍ പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തിയത്.
യൂനിഫോമിലെ രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റ് എസ്.ഐയായിരിക്കെ ലഭിച്ച മെഡലും യൂനിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോ ഷൂട്ട് നടത്തിയത്. അതേസമയം, ഇത് നേരത്തേയുള്ള ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂനിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നാണ് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
ടി.പി. സെന്‍കുമാര്‍ പൊലീസ് മേധാവിയായിരിക്കെ സമൂഹ മാധ്യമങ്ങളില്‍ പൊലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. സേനാംഗങ്ങള്‍ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അന്ന് നിർദേശിച്ചത് എന്നാണ് വിമർശനമുന്നയിക്കുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.