അരീക്കാട് റസിഡൻറ് അസോസിയേഷൻ വാർഷികാഘോഷം

കോഴിക്കോട്: അരീക്കാട് റസിഡൻറ്സ് അസോസിയേഷൻ 15-ാം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. കോഴിക്കോട് കോർപറേഷൻ 42-ാം ഡിവിഷൻ കൗൺസിലറും പ്രതിപക്ഷ നേതാവുമായ എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് സ്വീകരണവും നൽകി.

കുടുംബ സംഗമം എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. നല്ലളം ജനമൈത്രി പൊലീസ് ഇൻസ്പക്ടർ എസ്.വി ബിജു മുഖ്യാതിഥിയായിരുന്നു. സബ് ഇൻസ്പക്ടർ അനു അൻജൂം, നല്ലളം എ.എൽ.പി സ്കൂൾ പ്രഥമാധ്യാപിക ലീനദേവി, ‘മാധ്യമം’ സീനിയർ പർച്ചേസ് മാനേജർ കെ.ടി. ഐജസ്, അസോസിയേഷൻ സെക്രട്ടറി ഇ.കെ. ലാലു, ഫാത്തിമ മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Tags:    
News Summary - Resident Association Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.