റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ ഡോ. സെയ്ത് സൽമക്കുള്ള മരണാനന്തര ബഹുമതി സമർപ്പണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ. ഹുസൈൻ മടവൂർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണം -റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ ജീവന് ഭീഷണിയാകും വിധം വിവിധ കുറ്റങ്ങൾ ആരോപിച്ച് അക്രമവും കൊലപാതകവും നടത്തുന്ന അതിനീചമായ പ്രവൃത്തികളിൽ നിന്ന് തീവ്ര ഹിന്ദുത്വ ശക്തികൾ പിന്മാറണമെന്നും വിദ്യാഭ്യാസ പരിഷ്കരണത്തിലെ ആശങ്ക പരിഹരിക്കണമെന്നും റാവുത്തർ ഫെഡറേഷൻ പത്താമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

മന്ത്രി പി. എ മുഹമ്മദ് റിയാസ് സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ പാരമ്പര്യവും പിന്നാക്ക വിഭാഗക്ഷേമവും മുറുകെ പിടിച്ച് വിശാലരാജ്യതാൽപര്യം കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി റിയാസ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച കേന്ദ്ര നടപടി തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാവുത്തർ ഫെഡറേഷൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ ചെർപ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സൈജു ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

അന്തരിച്ച നഴ്സിങ് പ്രഫസറും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന ഡോ. സെയ്ത് സൽമ റാവുത്തറിന് മരണാനന്തര ബഹുമതിസമർപ്പണം നടത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയിൽ നിന്ന് ഡോ. സൽമാഫൗണ്ടേഷൻ ചെയർമാൻ പി.എം. കോയ, വൈസ് ചെയർമാൻ പ്രഫ. കുര്യാക്കോസ് വട്ടമറ്റം, ഹാജറ വെള്ളല​ശ്ശേരി എന്നിവർ ബഹുമതി ഏറ്റുവാങ്ങി.

‘മുസ്‍ലീം ശാക്തീകരണവും സമുദായ സംഘടനകളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തിലൂലെ ഉയർന്നു വരലാണ് ശാക്തീകരണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ-തൊഴിൽ-സാമൂഹിക-രാഷ്ട്രീയമേഖലകളിലെ ശാക്തീകരണമാണ് സമുദായത്തിന് വേണ്ടതെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ സലാം അക്കരയിൽ അധ്യക്ഷത വഹിച്ചു. നസീർ സീതാർ, ഒ.കെ ഖാലിദ്, പി. അബുതാഹിർ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനം അഡ്വൈസറിബോർഡ് ചെയർമാൻ പി.കെ. ഹമീദ് കുട്ടി ഉദ്ഘാടനം ചെയ്തു. വി. കെ. സെയ്തലവി കോയ അധ്യക്ഷത വഹിച്ചു. എസ്. മുജീബ് റഹ്മാൻ, അഡ്വ. അനസ് കൊച്ചാലും വിള തുടങ്ങിയവർ സംസാരിച്ചു.

പി.എച്ച് താഹ, ചുനക്കര ഹനീഫ

റാവുത്തർ ഫെഡ​റേഷൻ സംസ്ഥാന ഭാരവാഹികളായി പി.എച്ച് താഹ( പ്രസിഡന്റ്), എ. അബ്ദുൽസലാം അക്കരയിൽ (വർക്കിംഗ് പ്രസിഡന്റ്), ചെർപ്പുള​േശേരി അബ്ദുറഹ്മാൻ, ഒ.കെ. ഖാലിദ്, എം.എച്ച് ബദറുദ്ദീൻ, എ. ഹബീബ് റഹ്മാൻ, എം. അസ്സൻ മുഹമ്മദ്ഹാജി( വൈസ് പ്രസിഡന്റുമാർ), ചുനക്കര ഹനീഫ (ജന. സെക്രട്ടറി), നസീർ സീതാർ, എസ്.മുജീബ് റഹ്മാൻ, അബു താഹിർ ചെ​മ്പ്ര, ഷിബുറാവുത്തർ, ഷാഹുൽ ഹമീദ് റാവുത്തർ, ഹബീബുല്ല മൗലവി അൽ ഖാസിമി (​സെക്ര.) കെ.എസ്. അലി അക്ബർ പട്ടാമ്പി (ടഷറർ) എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

Tags:    
News Summary - Rauthar Federation State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT