കൂ​ട​ര​ഞ്ഞി കു​ളി​രാ​മു​ട്ടി​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സ്രാ​മ്പി തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ സ്കൂ​ട്ട​ർ. അപകടത്തിൽ

സ്കൂട്ടർയാ​ത്രി​ക​ൻ വെ​ണ്ണാ​യി​പ്പി​ള്ളി ജോ​സ​ഫ് മ​രി​ച്ചു

മലയോരത്ത് മഴക്കെടുതി തുടരുന്നു

മുക്കം: ശക്തമായ മഴയിൽ മലയോര മേഖലയിൽ നാശനഷ്ടം തുടരുന്നു. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് നഷ്ടങ്ങൾ. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ രണ്ടു വീടുകളിൽ വെള്ളം കയറി. വല്ലത്തായി കടവിൽ കോയിലത്തുകണ്ടി സുലൈഖ, പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം ഷംസുദ്ധീൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വയലുകളിലെയും താഴ്ന്ന പ്രദേശങ്ങളിലേയും വാഴകൃഷി ഉൾപ്പെടെ വെള്ളം കയറി നശിച്ചു.

മുക്കം നഗരസഭയിൽ പുൽപറമ്പ് അങ്ങാടിയിൽ കടകളിലും പള്ളിയിലും വെള്ളം കയറി. കൂളിമാട് -പുൽപറമ്പ് റോഡിലും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. അഗസ്ത്യൻമുഴിയിൽ കാർ വെള്ളക്കെട്ടിൽ കുടുങ്ങി. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കാർ കുടുങ്ങിയത്.

കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വ്യാപക കൃഷിനാശവും പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Rain continues in the hills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.