1. മു​ഹ​മ്മ​ദ് റ​ഫി സ്മാ​ര​കം നി​ർ​മി​ക്കു​ന്ന അ​ര​ബി​ന്ദ് ഘോ​ഷ് റോ​ഡി​ലെ സ്ഥ​ലം 2. മു​ഹ​മ്മ​ദ് റ​ഫി സ്മാ​ര​ക​ത്തി​ന്റെ മാ​തൃ​ക

വീണ്ടും റഫി സ്മരണ; നഗരത്തിന്റെ സ്മാരകത്തിന് ഇനിയും കാത്തിരിക്കണം

കോ​ഴി​ക്കോ​ട്: അ​ന​ശ്വ​ര ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി വി​ട​പ​റ​ഞ്ഞ് 43 കൊ​ല്ലം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ വീ​ണ്ടും റ​ഫി​യു​ടെ പാ​ട്ടു​ക​ളു​ടെ പെ​രു​മ​ഴ​ക്കാ​ലം. റ​ഫി ച​ര​മ​ദി​ന​മാ​യ ജൂ​ലൈ 31 വ​രെ ന​ഗ​ര​മെ​ങ്ങും സം​ഗീ​ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന് ഉ​ചി​ത​മാ​യ സ്മാ​ര​ക​മാ​യി​ല്ലെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ. ലോ​ക​ത്തു​ത​ന്നെ ഏ​റ്റ​വും ആ​രാ​ധ​ക​രു​ള്ള ഇ​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​ഴി​ക്കോ​ട്ട് റ​ഫി​യു​ടെ പേ​രി​ലു​ള്ള റോ​ഡാ​ണ് നി​ല​വി​ലു​ള്ള സ്മാ​ര​കം.

ക​സ്​​റ്റം​സ്​ റോ​ഡി​നും വെ​ള്ള​യി​ലി​നു​മി​ട​യി​ൽ 640 മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള പാ​ത​​ക്കാ​ണ് കോ​ർ​പ​റേ​ഷ​ൻ റ​ഫി​യു​ടെ പേ​ര് ന​ൽ​കി​യ​ത്. ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പ​നം വ​ന്ന സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്റെ പ​ണി​യാ​ണ് ഇ​നി​യും തു​ട​ങ്ങാ​നാ​വാ​ത്ത​ത്. അ​ര​ബി​ന്ദ് ഘോ​ഷ്​ റോ​ഡി​ൽ റ​ഫി സ്മാ​ര​ക​ത്തി​നാ​യി കോ​ർ​പ​റേ​ഷ​ൻ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ ചു​റ്റു​മ​തി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

മു​ഹ​മ്മ​ദ്​ റ​ഫി ഗാ​ർ​ഡ​നും മ്യൂ​സി​യ​വും പ​ണി​യാ​ൻ ത​റ​ക്ക​ല്ലി​ട്ടി​ട്ട്​ മൂ​ന്നാം​കൊ​ല്ല​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. മ്യൂ​സി​യ​ത്തി​ന്​ അ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. പ​ണ്ട് ​കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യ​ സം​ഭ​ര​ണ​കേ​ന്ദ്ര​മാ​യി​രു​ന്ന 3.6​ സെ​ന്റ് സ്ഥ​ല​ത്താ​ണ്​ മ്യൂ​സി​യം വ​രു​ന്ന​ത്. മു​ഹ​മ്മ​ദ്​ റ​ഫി ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​മാ​ണ​ത്തി​ന്റെ ചു​മ​ത​ല.

സ്ഥ​ല​ത്തു​ള്ള വ​ലി​യ നാ​ല്​ മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള സ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ​ത​ന്നെ പ​ണി നീ​ളാ​ൻ കാ​ര​ണം. കോ​ർ​പ​റേ​ഷ​ൻ സ്ഥ​ല​ത്ത് വ​ള​ർ​ന്ന വ​ൻ മ​ഴ​മ​ര​ങ്ങ​ൾ പി​ന്നീ​ട് മു​റി​ച്ചു​നീ​ക്കി. മ​ര​ങ്ങ​ൾ നീ​ക്കാ​ൻ പ​ല വ​കു​പ്പു​ക​ളു​ടെ​യും അ​നു​മ​തി കി​ട്ടു​ന്ന​തും മ​റ്റു​മാ​യി​രു​ന്നു പ്ര​ശ്നം.

അ​ഖി​ലേ​ന്ത്യ റ​ഫി ഫൗ​ണ്ടേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ദ്ദേ​ഹ​ത്തി​​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന സാ​ധ​ന​ങ്ങ​ളും മു​ഴു​വ​ൻ ഗാ​ന​ങ്ങ​ളും മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കാ​നാ​ണ് ശ്ര​മം. റ​ഫി​യു​ടെ ജ​ന​നം മു​ത​ൽ അ​വ​സാ​നം വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.

ആം​ഫി തി​യ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചെ​റി​യ സ്ഥ​ല​ത്ത് ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ്ലാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. ഹ​ർ​മോ​ണി​യ​ത്തി​ന്റെ മാ​തൃ​ക​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഉ​യ​രു​ക​യെ​ന്ന് റ​ഫി ഫൗ​ണ്ടേ​ഷ​ന്റെ മ്യൂ​സി​യം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​സു​ബൈ​ർ പ​റ​ഞ്ഞു. കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

തി​ങ്ക​ളാ​ഴ്ച വ​രെ പ​രി​പാ​ടി​ക​ൾ

റ​ഫി​യു​ടെ ഓ​ർ​മ​യു​ണ​ർ​ത്തി ന​ഗ​ര​ത്തി​ൽ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​രി​പാ​ടി​ക​ൾ ച​ര​മ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വ​രെ​യു​ണ്ടാ​വും. റ​ഫി ല​വേ​ഴ്സ് കാ​ലി​ക്ക​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ൺ​ഹാ​ളി​ൽ ബു​ധ​നാ​ഴ്ച 43 പാ​ട്ടു​ക​ളു​ടെ ഗാ​നാ​ഞ്ജ​ലി ന​ട​ന്നു. ഒ​റ്റ ദി​വ​സം റ​ഫി​യു​ടെ 100 പാ​ട്ട് പാ​ടി പേ​രെ​ടു​ത്ത പാ​ള​യ​ത്തെ തൊ​ഴി​ലാ​ളി​യാ​യ ഇ​രി​ങ്ങ​ല്ലൂ​രി​ലെ അ​ഷ്റ​ഫാ​ണ് പാ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല) ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ഫി നൈ​റ്റ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ടൗ​ൺ​ഹാ​ളി​ൽ മ​ന്ത്രി അ​ഹ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​സു​രേ​ഷ് ന​മ്പ്യാ​രാ​ണ് ന​യി​ക്കു​ക. ഞാ​യ​റാ​ഴ്ച ത​മ്പു​രു മ്യൂ​സി​ക് ല​വേ​ഴ്സ് ട്ര​സ്റ്റി​ന്റെ 43 പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണം ത​ണ്ണീ​ർ​പ​ന്ത​ലി​ൽ വേ​ങ്ങേ​രി സ​ർ​വി​സ് കോ​ഓ​പ് ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മു​ഹ​മ്മ​ദ് റ​ഫി ഫൗ​ണ്ടേ​ഷ​ന്റെ അ​നു​സ്മ​ര​ണ​വും ഞാ​യ​റാ​ഴ്ച​യു​ണ്ട്.

Tags:    
News Summary - Rafi memorialy again-The city's memorial still has to wait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.