Proof over പിതാവി​െൻറ ദാരുണ മരണത്തിന് പിന്നാലെ മനാലിനും അന്ത്യയാത്ര..

Proof over പിതാവി​ൻെറ ദാരുണ മരണത്തിന് പിന്നാലെ മനാലിനും അന്ത്യയാത്ര.. പിതാവി​ൻെറ ദാരുണ മരണത്തിന് പിന്നാലെ മനാലിനും അന്ത്യയാത്ര.. നാദാപുരം: ബൈക്കപകടത്തിൽ മരണമടഞ്ഞ പിതാവിന് പിന്നാലെ മകളുടെ അന്ത്യയാത്ര. കരിപ്പൂർ വിമാന അപകടത്തിൽ മരണമടഞ്ഞ നാദാപുരത്തെ മനാൽ അഹ്​മദാണ് പിതാവിന് പിന്നാലെ ദുരന്തത്തിനിരയായി മരണത്തിന് കീഴടങ്ങിയത്. മൊകേരി സ്വദേശി ഷഹർസാദ് മൻസിലിൽ അഹ്​മദ് ഹാജി ഈയിടെയാണ്​ വീടിന് മുന്നിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. സന്ദർശന വിസയിൽ കുടുംബത്തോടൊപ്പം താമസിച്ചുള്ള മനാൽ അഹ്​മദി​ൻെറ മടക്കയാത്രയും ദുരന്തത്തിൽ കലാശിച്ചു. മനാൽ അഞ്ചുമാസം ഗർഭിണിയായിരുന്നു. നാദാപുരത്തെ പാലോള്ളതിൽ ഇസ്മായിലി​ൻെറയും സഫിയയുടെയും മകൻ ആതിഫാണ് ഭർത്താവ്. ജനുവരിയിലാണ് ഭർതൃകുടുംബത്തോടൊപ്പം താമസിക്കാൻ ഇവർ ഷാർജയിലേക്ക് പുറപ്പെട്ടത്. വിസാ കാലാവധി കഴിയുകയും പ്രസവസംബന്ധമായ ചികിത്സക്കുമായി വെള്ളിയാഴ്ച ഉച്ചക്ക് നാട്ടിലേക്ക് തിരിക്കുകയിയിരുന്നു. ഭർത്താവും കൂടെ വരാൻ നിശ്ചയിച്ചിരുന്നെങ്കിലും പുതിയ കമ്പനിയിൽ ജോലി ലഭിച്ചതിനാൽ അവധി ലഭിക്കാത്തതിനെ തുടർന്ന് അവസാന നിമിഷം യാത്ര മാറ്റിവെക്കുകയായിരുന്നു. ഒറ്റക്കാണ് വിമാനത്തിൽ യാത്രതിരിച്ചത്. വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് അപകടവാർത്തയാണ് അറിയാൻ കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.