കൊയിലാണ്ടി: ഓണവിഭവങ്ങളിൽ പ്രധാനപ്പെട്ട വറുത്ത കായയും ശർക്കര വരട്ടിയും വറുത്ത ഉപ്പേരിയും മാർക്കറ്റിൽ സുലഭമായി. ബേക്കറികളിലും കുടിൽ വ്യവസായ കേന്ദ്രങ്ങളിലും ഇവയുടെ ഉല്പാദനം തകൃതിയാണ്. ആവശ്യക്കാർ ഏറിയതോടെ വിലയും വർധിച്ചു. ഒറ്റ ദിവസം കൊണ്ട് കിലോവിന് 20 രൂപയുടെ വർധനവാണ് വന്നത്. 320 രൂപക്കു വിറ്റിരുന്ന വറുത്ത കായക്ക് ബുധനാഴ്ച 340 ആയി ഉയർന്നു. ശർക്കര ഉപ്പേരി, വറുത്ത ഉപ്പേരി എന്നിവയുടെ വില 320ൽനിന്ന് 340 ആയി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.