കോഴിക്കോട്: അശ്ലീല വിഡിയോ ചാറ്റിന് ക്ഷണിച്ച് ഹണിട്രാപ്പൊരുക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു. നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്തെടുത്തശേഷം പണത്തിനായി ഭീഷണിപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. നഗ്നദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ഇൻറർനെറ്റിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ.
കഴിഞ്ഞ ദിവസം മീഞ്ചന്ത സ്വദേശിയായ യുവാവിനെ ഇത്തരത്തിൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അയ്യായിരം രൂപ തട്ടിയെടുത്തു.ഫേസ്ബുക്കിൽ വിഡിയോ കാണവേ മെസഞ്ചർ വഴി മെസേജുകൾ അയച്ചായിരുന്നു തുടക്കം. തുടർന്ന് സ്ത്രീയുടെ ഫോട്ടോ അയക്കുകയും വിഡിയോ കാളിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. വിഡിയോ കാൾ അവസാനിപ്പിച്ചപാടെ യുവാവിെൻറ നഗ്നദൃശ്യങ്ങൾ മെസഞ്ചറിൽ അയച്ചതോെടയാണ് അമളി പിടികിട്ടിയത്.മണിക്കൂറുകൾക്കകം ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം അയച്ചുനൽകി പണം അയക്കാനാവശ്യപ്പെടുകയായിരുന്നു.
പണം നൽകില്ലെന്നറിയിച്ചപ്പോഴാണ് ദൃശ്യങ്ങൾ ഇൻറർനെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നത്. ഇതോെട ബംഗളൂരുവിലുള്ള സുഹൃത്ത് വഴി അയ്യായിരം രൂപ സംഘത്തിന് അയച്ചുനൽകി. ഉത്തരേന്ത്യയിലുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയം. സ്ത്രീയുടെ വസ്ത്രധാരണമടക്കം ആ രീതിയിലുള്ളതായിരുന്നുവത്രേ. ഹൈദരാബാദിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്. അപമാനം ഭയന്ന് പുറത്തുപറയാതിരുന്ന യുവാവിന് വീണ്ടും പണമാവശ്യപ്പെട്ടുള്ള ഭീഷണി വന്നുതുടങ്ങിയതോടെ ൈസബർ സെല്ലിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ പേർ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കിരയായതായാണ് ൈസബർ സെൽ അധികൃതർതന്നെ പറയുന്നത്. വൻതുക പലർക്കും നഷ്ടമായിട്ടുണ്ട്. മുൻപരിചയമില്ലാത്ത ആരുമായും ചാറ്റിങ് നടത്തരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
സ്വർണക്കമ്മൽ സമ്മാനം കിട്ടിയെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പിന് ശ്രമം
കോഴിക്കോട്: മൂന്നു ഗ്രാം തൂക്കമുള്ള സ്വർണക്കമ്മൽ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പിന് ശ്രമം.ഹൈദരാബാദിലെ പ്രമുഖ ജ്വല്ലറിയുടെ ശാഖ എറണാകുളം എം.ജി റോഡിൽ ഉടൻ ആരംഭിക്കുന്നുെവന്നും ഇതിെൻറ പ്രചാരണത്തിനായി സംഘടിപ്പിച്ച മത്സരത്തിൽ സമ്മാനം ലഭിച്ചെന്നുമാണ് ഫോണിൽ വിളിച്ചുപറയുന്നത്. ഇൻറർനെറ്റിൽനിന്നാണ് ഫോൺ നമ്പർ ലഭിച്ചെതന്നും സമ്മാനമായി ലഭിച്ച മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണക്കമ്മൽ പോസ്റ്റ് ഓഫിസിലെത്തുേമ്പാൾ ആയിരം രൂപ അടച്ച് വാങ്ങണമെന്നുമാണ് ആവശ്യപ്പെടുന്നത്. സമ്മാനം അയക്കാൻ മേൽവിലാസം ചോദിക്കുന്നതിനൊപ്പം ബാങ്ക് അക്കൗണ്ടിെൻറയും എ.ടി.എം കാർഡിെൻറയും വിവരങ്ങളടക്കം തന്ത്രത്തിൽ ചോദിച്ച് മനസ്സിലാക്കുകയാണ് സംഘം ചെയ്യുന്നത്. മലയാളി സ്ത്രീയാണ് ഫോണിൽ വിളിക്കുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ട പന്നിയങ്കര സ്വദേശി ൈസബർ സെല്ലിന് പരാതി നൽകി. സമാന രീതിയിൽ നിരവധി പേരിൽനിന്ന് ബാങ്ക് വിവരങ്ങൾ സംഘം ശേഖരിച്ചതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അജ്ഞാതർക്ക് കൈമാറിയാൽ പണം നഷ്ടപ്പെടുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.