പടനിലം: പൂനൂർ പുഴ സംരക്ഷണ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം പടനിലം ലൈബ്രറിയിൽ നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ‘നിറവ്’ ഡയറക്ടറുമായ ബാബു പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. പുഴകളുടെ സംരക്ഷണവും പ്രാദേശിക കൂട്ടായ്മകളുടെ സജീവമായ ഇടപെടലുകളും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അബൂബക്കർ പടനിലം അധ്യക്ഷത വഹിച്ചു. മജീദ് പൂളക്കാടി, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വി. മുഹമ്മദ് കോയ, സലീം നെച്ചോളി, അബ്ദുൽ സലാം കെ.പി, ഷബ്നാ റഷീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ പൂനൂർ പുഴയുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും വരും ദിവസങ്ങളിൽ നടപ്പിലാക്കേണ്ട ഭാവി പരിപാടികളെയും കുറിച്ചുമുള്ള വിപുലമായ ആലോചനകൾ നടന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനും മലിനീകരണം തടയുന്നതിനുമുള്ള വിവിധ കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി. ഹാജറ പാലുമണ്ണിൽ, സാലി പണ്ടാരപറമ്പത്ത്, ലത്തീഫ് വാഴയിൽ, ഉമ്മർ നെല്ലാംങ്കണ്ടി, ടി.പി. മജീദ് നെല്ലാംങ്കണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.