Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി അറസ്റ്റിൽ
കോഴിക്കോട്: വീടുവിട്ടിറങ്ങി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ ആൺകുട്ടിയെ ജോലി ശരിയാക്കി നൽകാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വയനാട് മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് ടൗണ്‍ പൊലീസിന്‍റെ പിടിയിലായത്.
നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ടൗൺ ഇൻസ്പെക്ടർ എം.വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അബ്ദുൽ സലീം, മുഹമ്മദ് സിയാദ്, എ.എസ്.ഐ മുഹമ്മദ് ഷബീര്‍, എസ്.സി.പി.ഒമാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, സി.പി.ഒ സുജന എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.