റെ​യി​ൽ​വേ പൊ​ലീ​സ് സം​ഘം ബം​ഗാ​ളി​ൽ പോ​യി അ​റ​സ്റ്റ് ചെ​യ്ത അ​ബ്ദു​ൽ ബാ​ര​ലി​​നെ ​കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ച​പ്പോ​ൾ

ട്രെ​യി​നി​ൽ ക​ഞ്ചാ​വ് പി​ടി​ച്ച സം​ഭ​വം; പ്ര​തി ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന 34 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി ബം​ഗാ​ൾ പൂ​ർ​വ ബ​ർ​ദ്ധ​മാ​ൻ സ്വ​ദേ​ശി അ​ബ്ദു​ൽ ബാ​ര​ൽ അ​റ​സ്റ്റി​ൽ. ആ​ഗ​സ്റ്റ് മാ​സം ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റെ​യി​ൽ​വേ പൊ​ലീ​സും ആ​ർ.​പി.​എ​ഫു​മ​ട​ങ്ങി​യ സം​ഘം ബം​ഗാ​ളി​ലെ ബ​ൽ​ഗോ​ന​യി​ൽ വെ​ച്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ കാ​രി​യ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​തി​ൽ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ട​പ്പാ​ൾ, തി​രൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​തി പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. 12 വ​ർ​ഷം മു​ൻ​പ് കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക്കാ​യി എ​ട​പ്പാ​ളി​ൽ എ​ത്തി ആ​ദ്യം ചെ​റി​യ തോ​തി​ൽ ക​ഞ്ചാ​വ്ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തി​യ പ്ര​തി പി​ന്നീ​ട് വി​പ​ണ​ന സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കി ഒ​ഡീ​ഷ​യി​ൽ നി​ന്നും ക​ഞ്ചാ​വ് നേ​രി​ട്ടെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് തി​രൂ​രി​ലും മ​ഞ്ചേ​രി​യി​ലും, പ​ര​പ്പ​ന​ങ്ങാ​ടി​യി​ലു​മാ​യി മൂ​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Tags:    
News Summary - Key Accused Arrested in West Bengal in Train Ganja Smuggling Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.