കോ​ഴി​ക്കോ​ട് ന​രി​ക്കു​നി അ​ത്താ​ണി​യു​ടെ പെ​യ്ന്‍ ആ​ന്റ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്റ​റി​ന്റെ ഇ​രു​പ​താം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ക​ട​ലോ​ളം 2.0’ എ​ന്ന പ​രി​പാ​ടി​യി​ല്‍ കെ​യ​ര്‍ സെ​ന്റ​റി​ലെ കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​രെ ക​ട​ല്‍ കാ​ണി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍

കടലലയിൽ വേദനകൾ അലിഞ്ഞു, പുഞ്ചിരിയോടെ അവർ മടങ്ങി ; അത്താണിയിലെ കിടപ്പുരോഗികൾ കോഴിക്കോട് ബീച്ച് സന്ദർശിച്ചു

കോഴിക്കോട്: പരസഹായം കൂടാതെ ചലിക്കാനാവാത്ത, മോഹങ്ങളും ശബ്ദവും നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ നൂറിലധികംപേർ ഞായറാഴ്ച തിരമാലകളുടെ സംഗീതം ആസ്വദിക്കാനെത്തി. നരിക്കുനി അത്താണിയുടെ 20ാം വാർഷികാഘോഷങ്ങളുടെ സമാപനഭാഗമായുള്ള ‘കടലോളം 2.0’ പരിപാടിയിലാണ് കിടപ്പുരോഗികളുൾപ്പെടെയുള്ളവർക്ക് കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ അവസരമൊരുക്കിയത്. 102 ആംബുലൻസുകളിലായി 124 രോഗികളെയാണ് ബീച്ചിലെത്തിച്ചത്. അത്താണിയുടെ 400ഓളം സന്നദ്ധപ്രവർത്തകർ അനുഗമിച്ചു. സ്ട്രെച്ചറിലും വീൽചെയറിലുമായി എത്തിച്ച രോഗികൾക്ക് സഹായവുമായി ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജ്, ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ്, എൻ.ഇ.എം.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗവ. എച്ച്.എസ്.എസ് പന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമുണ്ടായിരുന്നു.

നിരവധി കലാകാരികൾ അണിനിരന്ന വാദ്യമേളങ്ങളോടെയാണ് അന്തേവാസികളെ ബീച്ചിലേക്ക് വരവേറ്റത്. സ്കൂൾ വിദ്യാർഥികൾ ബലൂണുകൾ സമ്മാനിച്ചു. അത്താണിയിലെ ആദ്യ അന്തേവാസി മടവൂർ സ്വദേശി രാജനുൾപ്പെടെയുള്ളവർ കടലോരത്തെത്തി തിരമാലകളുടെ സ്പർശനം ആസ്വദിച്ചു. കഴിഞ്ഞവർഷവും അത്താണി അന്തേവാസികൾക്കായി കടലോര സന്ദർശനം സംഘടിപ്പിച്ചിരുന്നു.പരിപാടിയുടെ ഭാഗമായി അന്തേവാസികളുടെ കലാപ്രകടനങ്ങളും ഒരുക്കി. വീൽചെയർ സംഘം അവതരിപ്പിച്ച ഒപ്പന ഏറെ ശ്രദ്ധപിടിച്ചു പറ്റി. കാഴ്ചപരിമിതിയുള്ള സാലിയുടെ പാട്ട് പരിപാടിയുടെ മാറ്റുകൂട്ടി. കടലോളം പരിപാടി മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സുലൈമാൻ കാരാടൻ അധ്യക്ഷതവഹിച്ചു. അത്താണി ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, നൗഷാദ് നരിക്കുനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Bedridden Patients Experience Kozhikode Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.