യുവാവിന്റെ അന്നനാളത്തിൽനിന്ന് പുറത്തെടുത്ത കത്രിക

കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ അന്നനാളത്തിൽനിന്ന് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്.

തിങ്കളാഴ്ച വൈകീട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എക്സ്റേ പരിശോധനയിൽ അന്നനാളത്തിൽ കത്രിക കണ്ടെത്തി. തുടർന്ന് രോഗിയെ ഇ.എൻ.ടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. ഫാത്തിമ, ഡോ. ആഷ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. മിനു, ഡോ. ധന്യ, ഡോ. ഫഹ്മിദ, ഡോ. രാഗിൻ എന്നിവരാണ് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags:    
News Summary - Patient swallows scissors in Kuthiravattom; taken out of medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.