p3 lead ജില്ലയിൽ 300​ കടന്ന്​ കോവിഡ് രോഗികൾ

കോഴിക്കോട്​: ജില്ലയില്‍ റെക്കോഡ്​ ഭേദിച്ച്​ കോവിഡ് ​രോഗികളുടെ എണ്ണം കുത്തനെ കൂടി. ഞായറാഴ്​ച 304 പേര്‍ക്ക് രോഗം സ്​ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും കൂടിയ കണക്കാണിത്​. ശനി, ഞായർ ദിവസങ്ങളിലെ പരിശോധനഫലമാണിത്​. വിദേശത്തുനി​െന്നത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒമ്പതു​ പേര്‍ക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. 110 പേര്‍ രോഗമുക്തി നേടിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. സമ്പർക്കം വഴിയുള്ള രോഗബാധ കൂടുന്നതാണ്​ ജില്ലയിൽ ആശങ്ക പരത്തുന്നത്​. രോഗവ്യാപനത്തോത്​ നഗരത്തിൽനിന്ന്​ ഗ്രാമങ്ങളിലേക്കു മാറി. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും രോഗികളുടെ എണ്ണം കൂടിവരുകയാണ്​. ഒാണാഘോഷത്തോടനുബന്ധിച്ച്​ നഗരത്തിലും നാട്ടിൻപുറങ്ങളിലും ജനജീവിതം സാധാരണനിലയിലായതോടെ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ നിഗമനം. പ്രതിദിനം 500 രോഗികൾ ശരാശരി പ്രതീക്ഷിക്കാമെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ കണക്ക്​. ഇത്​ 700​ വരെയായേക്കുമെന്നും​ അധികൃതർ പറയുന്നു. രോഗവ്യാപനം നേരിടാൻ വിപുലമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമാക്കുന്നുണ്ട്​. രോഗികളെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്കു​ മാറ്റാൻ ആംബുലൻസിനു​ പകരം ബസുകൾ വരെ ഒരുക്കിയിട്ടുണ്ട്​. വിദേശത്തുനിന്ന് എത്തിയവര്‍ -13. കോഴിക്കോട് കോര്‍പറേഷന്‍ 1 (ചെറുവണ്ണൂര്‍), ചക്കിട്ടപാറ 2, കാരശ്ശേരി 4, മണിയൂര്‍ 1, പയ്യോളി 1, പുതുപ്പാടി 1, വളയം 1, കണ്ണൂര്‍ 1, വാണിമേല്‍ 1. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ -9 കോഴിക്കോട് കോര്‍പറേഷന്‍ 2 (അതിഥി തൊഴിലാളികള്‍), ഉള്ള്യേരി 3, ചെങ്ങോട്ടുകാവ് 1, വില്യാപ്പള്ളി 1, അത്തോളി 1, നരിക്കുനി 1. - ഉറവിടം വ്യക്തമല്ലാത്തവര്‍- 16 കോഴിക്കോട് കോര്‍പറേഷന്‍ 5, (കല്ലായി, നല്ലളം, എരഞ്ഞിക്കല്‍, വെള്ളിമാട്​കുന്ന് സ്വദേശികള്‍), കൊയിലാണ്ടി 3, ഒളവണ്ണ 1, ചക്കിട്ടപാറ 1, ചങ്ങരോത്ത് 1, ചോറോട് 1, മൂടാടി 1, ഉണ്ണികുളം 1, വില്യാപ്പള്ളി 1, വാണിമേല്‍ 1. സമ്പര്‍ക്കം വഴി - 266 കോഴിക്കോട് കോര്‍പറേഷന്‍ -60 ( ആരോഗ്യപ്രവര്‍ത്തക 1) (നല്ലളം, തോപ്പയില്‍, ഗുജറാത്തി സ്ട്രീറ്റ്, കുണ്ടായിത്തോട്, കൊളത്തറ, നടക്കാവ്, കാമ്പുറം, വെസ്​റ്റ്​ഹില്‍, ഗോവിന്ദപുരം, കാരപ്പറമ്പ്, ചേവരമ്പലം, മായനാട്, ചെലവൂര്‍ സ്വദേശികള്‍) വടകര 30, ചോറോട് 29, പെരുവയല്‍ 22, അഴിയൂര്‍ 20, വില്യാപ്പള്ളി 18, കൊയിലാണ്ടി 14, തിക്കോടി 12, ഒളവണ്ണ 12, അരിക്കുളം 8, ചേളന്നൂര്‍ 5, മണിയൂര്‍ 4, വാണിമേല്‍ 3, കാക്കൂര്‍ 3, കുറ്റ്യാടി 3, ബാലുശ്ശേരി 2, ചാത്തമംഗലം 2, കോട്ടൂര്‍ 2, മൂടാടി 2, നന്മണ്ട 2, നൊച്ചാട് 2, പയ്യോളി 2, അത്തോളി 1, ആയഞ്ചേരി 1, കുന്ദമംഗലം 1, മേപ്പയൂര്‍ 1, നാദാപുരം 1, തുറയൂര്‍ 1, പേരാമ്പ്ര 1, ഉണ്ണികുളം 1, നരിക്കുനി 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.