Posted On
date_range Updated On
date_range മുസ്ലിം ലീഗിൽ താലിബാനിസമെന്ന് എൻ.വൈ.എൽ
കോഴിക്കോട്: എം.എസ്.എഫ് ഹരിത കമ്മിറ്റി മരവിപ്പിച്ച നടപടി സ്ത്രീകളെ വായടപ്പിച്ച് ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന മുസ്ലിം ലീഗിെൻറ താലിബാനിസമാണെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി. വനിത പ്രവർത്തകരെ അപമാനിച്ച എം.എസ്.എഫ് നേതാക്കളെ സംരക്ഷിക്കുന്ന നടപടി കാടത്തമാണ്.
ഹരിതയുടെ പ്രവർത്തകരെ അപമാനിച്ച നേതാക്കൾക്കെതിരെ വനിത കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഷമീർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.