പൊലീസ്​ ഏമാ​ന്​ കാത്തിരിക്കാൻ വയ്യ; ട്രാഫിക്​ സിഗ്​നലിൽ 'പച്ച മാത്രം'

കോഴിക്കോട്​: നഗരത്തിലെ ഉന്നത പൊലീസ്​ ഒാഫിസറുടെ യാത്രാ സൗകര്യത്തിനായി​ ട്രാഫിക്​ സിഗ്​നലിൽ 'പച്ച ലൈറ്റ്​' ക്രമീകരിക്കുന്നത്​ യാത്രക്കാർക്ക്​ ദുരിതമാകുന്നു. ഒൗദ്യോഗിക വസതിയിൽനിന്ന്​ ഒാഫിസിലേക്ക്​ പോകു േമ്പാഴാണ്​ എരഞ്ഞിപ്പാലം ജങ്​ഷനിലെ ട്രാഫിക്​ സിഗ്​നൽ പ്രത്യേകം ക്രമീകരിക്കുന്നത്​.

ഉന്നത​െൻറ ഒൗദ്യോഗിക വാഹനം മലാപ്പറമ്പ്​ കടന്നാലുടൻ അവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ എരഞ്ഞിപ്പാലത്ത്​ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്​ഥന്​ ഫോൺ വഴി സന്ദേശം കൈമാറും. ഇതോടെ, കാർ എത്താനുള്ള സമയം നിശ്ചയിച്ച്​ എരഞ്ഞിപ്പാലത്തെ ഉദ്യോഗസ്​ഥൻ മുൻകൂട്ടി ഒാ​േട്ടാമാറ്റിക്​ ട്രാഫിക്​ സിഗ്​നൽ ക്രമീകരിച്ച്​ ഇൗ ഭാഗത്തുമാത്രം പച്ച സിഗ്​നൽ തെളിയുന്ന രീതിയിലാക്കുകയാണ്​ െചയ്യുന്നത്​. ചുരുക്കത്തിൽ പൊലീസ്​ മേധാവിയുടെ കാർ സിവിൽ സ്​റ്റേഷനടുത്തെത്തു​േമ്പാഴേക്കും ഇവിടെ പച്ച ലൈറ്റ്​ പ്രകാശിപ്പിച്ച്​ മറ്റു ദിക്കുകളിലെ വാഹനങ്ങളെല്ലാം തടസ്സപ്പെടുത്തുകയാണ്​ ​െചയ്യുന്നത്​.

മന്ത്രിമാർപോലും കടന്നുപോകു​േമ്പാൾ ഉണ്ടാക്കാത്ത 'ട്രാഫിക്​ പരിഷ്കാര'മാണ്​ കീഴ​ു​േദ്യാഗസ്​ഥരെക്കൊണ്ട്​ ഉന്നത ഒാഫിസർ ചെയ്യിക്കുന്ന​െതന്നാണ്​ സേനയിൽതന്നെയുള്ള വിമർശനം. ഡ്യൂട്ടിയിലുള്ളയാളുടെ സല്യൂട്ട്​ വാങ്ങി ഉന്നതൻ കടന്നുപോകുന്നതോ​െട കാരപ്പറമ്പ്​ ഭാഗത്തുനിന്നും അരയിടത്തുപാലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഏറെനേരം ഗതാഗതക്കുരുക്കിൽപെടുന്നതായും ആക്ഷേപമുണ്ട്​. വിഷയം ശ്രദ്ധയിൽപെട്ട യാത്രക്കാരിലൊരാൾ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.