ശ്രീകണ്ഠപുരം: വിദ്യാഭ്യാസ പ്രവർത്തകനും സി.എസ്.ടി ബ്രദേഴ്സ് മുൻ പ്രൊവിൻഷ്യാലും ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ ബ്രദർ പി.ടി. (53) നിര്യാതനായി. കോട്ടയം കാണക്കാരി സ്വദേശിയാണ്. 19 വർഷം മേരിഗിരി സ്കൂൾ പ്രിൻസിപ്പലായിരുന്നു. സി.എസ്.ടി ബ്രദേഴ്സ് ജനറൽ കൗൺസിലർ, സംസ്ഥാന സഹോദയ ട്രഷറർ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം കാണക്കാരിയിലെ പൊന്നാകുഴിയിൽ പരേതരായ തോമസ്-മേരി ദമ്പതികളുടെ മകനാണ്. സംസ്കാരം അങ്കമാലി മൂക്കന്നൂർ ചെറുപുഷ്പ ആശ്രമ ദേവാലയത്തിൽ പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.