കൊടുവള്ളി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കൊടുവള്ളിയിൽ ചേർന്ന സർവകക്ഷിയോഗം അനുശോചിച്ചു. വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു അനുശോചനപ്രമേയം അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹീം എളേറ്റിൽ, സി.പി. റസാഖ്, കെ. സുരേന്ദ്രൻ, കെ.കെ.എ. കാദർ, എം.പി. അബ്ദുറഹിമാൻ, ഷറഫുദ്ദീൻ കളത്തിങ്ങൽ, പി.ടി.എ. ലത്തീഫ്, ടി.കെ. മുഹമ്മദ്, സലീം അണ്ടോണ, അഷ്റഫ് മുക്കിലങ്ങാടി, ഇ.സി. അബൂബക്കർ, സി.പി. ഫൈസൽ, കെ. ശിവദാസൻ, വി. സിയ്യലി ഹാജി, എം. നസീഫ്, ശംസുദ്ദീൻ കളത്തിങ്ങൽ, ടി.പി. നാസർ എന്നിവർ സംസാരിച്ചു. കൊടുവള്ളി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ സി.പി.ഐ അനുശോചിച്ചു. പി.സി. തോമസ്, പി.ടി.സി. ഗഫൂർ, കെ. മനോജ് കുമാർ, കെ.വി. സുരേന്ദ്രൻ, സോമൻ പിലാതോട്ടം, ടി.പി. കുഞ്ഞാലി ഹാജി, കെ. സോമൻ, ഇഖ്ബാൽ ബാവ, കെ.വി. റാഷിദ് എന്നിവർ സംബന്ധിച്ചു. കൊടുവള്ളി: ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. സി.പി. അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം.എസ്. മുഹമ്മദ്, വഹാബ് മണ്ണിൽ കടവ്, കരീം പുതുപ്പാടി, ഒ.പി. റഷീദ്, ഒ.പി. സലീം, എൻ.സി. അസീസ്, കെ.പി. മുഹമ്മദ്, ഒ.പി. റസാഖ്, എം.പി. മൊയ്തീൻ എന്നിവർ സംസാരിച്ചു. കൊടുവള്ളി: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊടുവള്ളി സർവിസ് സഹകരണ ബാങ്ക് ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.സി.എൻ. അഹമ്മദ് കുട്ടി, സെക്രട്ടറി എ. ജയശ്രീ, ഡയറക്ടർമാരായ എം.പി. മൊയ്തീൻ, വി. ശ്രീധരൻ, എ.പി. സിദ്ദീഖ്, പി. വാസു, എ.പി. ഗഫൂർ, ഹൈറുന്നിസ നാസർ, കെ.കെ. സുലൈഖ, ഇ. അഹമ്മദ്, ഷീബ അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.