അനുശോചിച്ചു

അത്തോളി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളിയിൽ സർവകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ എ.എം. സരിത അനുശോചനപ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ, പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ, കാഞ്ഞിരോളി മുഹമ്മദ് കോയ, ജൈസൽ കമ്മോട്ടിൽ, പി.എം. ഷാജി, ലോഹിതാക്ഷൻ മാസ്റ്റർ, സി.എം. സത്യൻ, എ.എം. രാജു, ആർ.കെ. രവി, ജാഫർ അത്തോളി, കെ.കെ. റബീഹ്, ഗോപാലൻ കൊല്ലോത്ത്, വി.എം. സുരേഷ് ബാബു, എം.സി. ഉമ്മർ, ഫൈസൽ ഏറോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.