കക്കോടി: വേങ്ങേരി പടിഞ്ഞാറെ കൊടക്കാട്ട് പി.കെ. (94) നിര്യാതയായി. പിതാവ്: പരേതനായ ഹുസൈൻ. മാതാവ്: ഉമയ്യ. ഭർത്താവ്: പരേതനായ എരഞ്ഞിക്കൽ പൂമക്കോത്ത് അബ്ദുറഹ്മാൻ. സഹോദരങ്ങൾ: ഇമ്പിച്ചിക്കോയട്ടി (ചെറുകുളം), ആമിനക്കുട്ടി (കക്കോടി), ആയിശക്കുട്ടി (ചെലപ്രം), പരേതരായ മമ്മദ് കോയ, കോയസ്സൻ ഹാജി, അബൂബക്കർ, കുഞ്ഞാൻ എന്ന മൊയ്തീൻ, ഖദീജ, ഇമ്പിച്ചായിശ. ബാലകൃഷ്ണൻ നായർ കോഴിക്കോട്: പൂവ്വങ്ങൽ ചോലയിൽ ബാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശുഭ, സുബീഷ്. മരുമകൻ: പ്രമോദ് (യു.എസ്.എ). സഹോദരങ്ങൾ: ചോലയിൽ കരുണാകരൻ നായർ (ശാസ്താപുരി), അച്യുതൻ നായർ, ഗംഗാധരൻ നായർ, സി. ചന്ദ്രശേഖരൻ നായർ, ശശിധരൻ നായർ, തങ്കമണി, ശ്രീനിവാസൻ. സഞ്ചയനം ചൊവ്വാഴ്ച. കെ.പി.സി.സി സെക്രട്ടറിയുടെ മകൾ വാഹനാപകടത്തിൽ മരിച്ചു പേരാമ്പ്ര: കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിൻെറ മകളും പേരാമ്പ്ര സൻെറ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ആര്‍പ്പാംകുന്നത്ത് എസ്.ജെ. അഹല്യ കൃഷ്ണ (15) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാവിലെ 11.30ഓടെ കുറ്റ്യാടി-പേരാമ്പ്ര റോഡില്‍ കൂത്താളി രണ്ടയാര്‍ കള്ളുഷാപ്പിനു സമീപമാണ് അപകടം. കൂത്താളി ഭാഗത്തുനിന്ന് വീട്ടിലേക്കു പോകുകയായിരുന്ന അഹല്യയുടെ വാഹനത്തെ പിന്നില്‍നിന്നു വന്ന ലോറി മറികടക്കുന്നതിനിടെ തട്ടിവീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ അഹല്യയുടെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടര്‍ എം. സജീവ്കുമാറിൻെറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കടിയങ്ങാട്ടെ വീട്ടുവളപ്പില്‍. മാതാവ്: ജയലക്ഷ്മി. സഹോദരന്‍: ആദിത്യ കൃഷ്ണ (കോയമ്പത്തൂര്‍ സദ്ഗുരു എൻജിനീയറിങ് കോളജ് വിദ്യാർഥി). മൃതദേഹം പേരാമ്പ്ര സൻെറ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ 11 മണിക്ക് പൊതുദര്‍ശനത്തിനു വെക്കും. അന്തരിച്ച അഹല്യയോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.