ലോഹിതാക്ഷൻ പയ്യന്നൂർ: വെള്ളൂർ കണിയേരി ടി.പി ഹൗസിൽ ടി.പി. ലോഹിതാക്ഷൻ (70) കോയമ്പത്തൂരിൽ നിര്യാതനായി. ദീർഘകാലമായി ഗൂഡല്ലൂരിലായിരുന്നു താമസം. കമ്യൂണിസ്‌റ്റ്, കർഷക പ്രസ്ഥാനത്തിൻെറ ആദ്യകാല നേതാവായിരുന്ന പരേതരായ ടി.പി. കുഞ്ഞമ്പുവിൻെറയും പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്‌മി (ഉഡുപ്പി). മക്കൾ: ലാജു, ലാലു (കോയമ്പത്തൂർ). മരുമക്കൾ: അനില (കുറ്റ്യാട്ടൂർ), അഡ്വ. ഐശ്വര്യ (കോയമ്പത്തൂർ). സഹോദരങ്ങൾ: ടി.പി. ബാലൻ (ടി.പി ഓട്ടോ ഗ്യാരേജ്, കണ്ടോത്ത്), ടി.പി. വിജയൻ (റിട്ട. ന്യൂസ് എഡിറ്റർ, ദേശാഭിമാനി കണ്ണൂർ), ടി.പി. രവി (റിട്ട. സെക്രട്ടറി, വെള്ളൂർ സർവിസ് സഹകരണ ബാങ്ക്), ടി.പി. ഗണേശൻ (ജ്വല്ലറിയുടമ, മസിനഗുഡി), പരേതരായ ടി.പി. കമലാക്ഷൻ (മുൻ പഞ്ചായത്ത് പ്രസിഡൻറ്, ഗൂഡല്ലൂർ), ടി.പി. ദാമോദരൻ (മെക്കാനിക്). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കോയമ്പത്തൂരിൽ. Lohithakshan Payyannur 70 കോവിഡ് ബാധിച്ച് മരിച്ചു പേരാവൂർ: പേരാവൂർ സെൻട്രൽ മുരിങ്ങോടിയിലെ കാഞ്ഞിരക്കണ്ടി കല്യാണിയമ്മ (85) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ലക്ഷ്മി, ജാനു, പത്മിനി, ശശി, പരേതയായ ഓമന. Kalyaniamma (85) Kovid prvr ദയാൽ മേനോൻ പിണറായി: കിഴക്കുംഭാഗം ഒതയോത്ത് കുളത്തിന് സമീപം ലക്ഷ്മി നിവാസിൽ തൃശൂർ പട്ടിയിൽ വിലാസിനി അമ്മയുടെയും പരേതനായ ബാലകൃഷ്ണൻ നായരുടെയും മകൻ ദയാൽ മേനോൻ (50) നിര്യാതനായി. ഇവോ ഗ്ലോബൽ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി മാർക്കറ്റിങ് ഹെഡ് ആയിരുന്നു. ഭാര്യ: അർച്ചന. മക്കൾ: ദിയ ദയാൽ, ദീൻ ദയാൽ. സഹോദരങ്ങൾ: ശശിധരൻ, വേണുഗോപാൽ (റിട്ട. ബി.എസ്.എൻ.എൽ, തൃശൂർ), രമാദേവി, ഗായത്രി ദേവി, സുമാ ദേവി. Obit Pinarayi Dayal menon (50)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.