കോഴിക്കോട‌്: സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾ സംയുക്തമായി മാർക്കറ്റ‌് അകവും സമീപ റോഡും പരിസരവും . കോവിഡ‌് സാഹചര്യം കണക്കിലെടുത്താണ‌് മേയ‌്ദിന അവധിയിൽ നൂറോളം തൊഴിലാളികൾ ചേർന്ന‌് ശുചീകരിച്ചത‌്. മാലിന്യങ്ങൾ നീക്കി കടകൾ അണുമുക്തമാക്കി. മത്സ്യവിതരണ സംസ‌്കരണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു), കയറ്റിറക്ക‌് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എന്നിവ കോർപറേഷൻ 17ാം ഹെൽത്ത‌് സർക്കിളിൻെറ സഹകരണത്തോടെയാണ‌് ശുചീകരണ യജ്ഞം നടത്തിയത‌്. െഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ‌് ഉദ‌്ഘാടനം ചെയ‌്തു. ആരോഗ്യ സമിതി അധ്യക്ഷ എസ‌്. ജയശ്രീ, സി. നാസർ, മൻസൂർ അഹമ്മദ‌്, പി.പി. ഉസ‌്മാൻ, എൻ.സി. റഷീദ‌് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.