പ്രതിഷേധിച്ചു

കടലുണ്ടി: ഭിന്നശേഷിക്കാരനായ പഞ്ചായത്ത് ജീവനക്കാരനും കേരള വികലാംഗ സഹായ സമിതി സംസ്ഥാന വൈസ് പ്രസിഡൻറുമായ ഒ.എം. നാസറിനെ മർദിച്ചതിൽ കേരള വികലാംഗ സഹായ സമിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു ഫറോക്ക് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി. സംസ്ഥാന രക്ഷധികാരി കെ. അശോകൻ, പ്രസിഡൻറ്​ പി.വി. നാമദേവൻ, സെക്രട്ടറി എൻ.പി. അബ്ബാസ്, പി. വേലായുധൻ, എം. കെ.സത്യൻ, കെ. ബാഷ, എം.കെ. മുരളി, ഒ. ഗംഗാധരൻ, കെ. വിനോദ്, പി. ഉമ്മാച്ചു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.