ചാത്തമംഗലം: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി കോവിഡ് രോഗിയുടെ സമ്പർക്ക സ്ഥലങ്ങൾ, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ്, റേഷൻ കടകൾ, ബാങ്കുകൾ, അങ്ങാടികൾ എന്നിവ പഞ്ചായത്ത് യൂത്ത് ലീഗും വൈറ്റ് ഗാർഡ് പ്രവർത്തകരും സംയുക്തമായി അണുനശീകരണം നടത്തി. ജില്ല യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം ഹക്കീം മാസ്റ്റർ കളൻതോട്, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ദീഖ് ഈസ്റ്റ് മലയമ്മ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റിയാസ് മലയമ്മ, അഷ്‌റഫ് കളൻതോട്, മൻസൂർ ഈസ്റ്റ് മലയമ്മ, കെ.കെ. അശ്മിൻ, സി.കെ. അലി ജൗഹർ, മുസ്തഫ വെള്ളലശ്ശേരി, ഷമീം, ഷാഹിദ് വെള്ളലശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.