പ്രതിഷേധിച്ചു

ബാലുശ്ശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടൽ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധം ശക്​തമാകുന്നു. ബാലുശ്ശേരിയിൽ എ.ബി.വി.പി നഗർ സമിതിയുടെയും യുവമോർച്ച നിയോജക മണ്ഡലം സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. എ.ബി.വി.പി പ്രതിഷേധ പരിപാടി പ്രസിഡൻറ്​ നന്ദകുമാർ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. അനന്തു ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യുവമോർച്ച പ്രതിഷേധ പരിപാടിക്ക് നിയോജക മണ്ഡലം പ്രസിഡൻറ്​ ടി.കെ. നിഖിൽ കുമാർ, ജയപ്രസാദ്, ലിബിൻ ഭാസ്‌കർ, മിഥുൻ മോഹൻ, അഡ്വ. പ്രവീൺ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.