വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയത് ചോദ്യംചെയ്ത ദേശീയപാത കര്‍മസമിതി മലപ്പുറം ജില്ല കണ്‍വീനര്‍ നൗഷാദ് വെന്നിയൂര്‍ അടക്കമുള്ള സമരസമിതി നേതാക്കളെ മര്‍ദിച്ച പൊലീസ് നടപടിയില്‍ കര്‍മസമിതി ജില്ല കമ്മിറ്റിയോഗം . മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കാമെന്നത് വെറും വ്യാമാഹമാണെന്ന് യോഗം മുന്നറിപ്പു നല്‍കി. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ. കുഞ്ഞിരാമന്‍, കെ.പി.എ. വഹാബ്, ഫൈസല്‍ അയനിക്കാട്, കെ. കുഞ്ഞിരാമന്‍, അബു തിക്കോടി, രാമചന്ദ്രന്‍ പൂക്കാട്, പി. ബാബുരാജ്, പി. പ്രകാശ് കുമാര്‍, സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.